സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന അഞ്ഞൂറിലധികം പേര്‍ നിരീക്ഷണത്തില്‍

ശ്രീനു എസ്| Last Modified ചൊവ്വ, 12 ജനുവരി 2021 (16:24 IST)
സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന അഞ്ഞൂറിലധികം പേര്‍ നിരീക്ഷണത്തില്‍. കൊവിഡ് കാലത്ത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. 16നും 70നും ഇടയില്‍ പ്രയാമുള്ളവര്‍ നിരീക്ഷണത്തിലുണ്ട്. രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ സഹായവും ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിനുണ്ട്.

നിരീക്ഷണത്തിലുള്ളവരുടെ നമ്പരുകള്‍ ഇന്റര്‍പോളും ശേഖരിക്കുന്നു. എന്നാല്‍ ഇത്തരക്കാരില്‍ ചിലര്‍ പോണ്‍ അടിമകളാണെന്നും ഇവര്‍ക്ക് മാനസികാരോഗ്യ ചികിത്സ നല്‍കണമെന്നും പൊലീസ് പറയുന്നു. മൂന്നുവര്‍ഷമായി സൈബര്‍ ഡോം ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :