പുതിയ സര്‍ക്കാരിന് നിങ്ങള്‍ സഹായം ചെയ്യണം; എനിക്കു ചെയ്തതല്ല: മുഖ്യമന്ത്രി പദം ഉപേക്ഷിച്ച് മടങ്ങും മുമ്പ് മാധ്യമങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ കുത്ത്

പുതിയ സര്‍ക്കാരിന് നിങ്ങള്‍ സഹായം ചെയ്യണം; എനിക്കു ചെയ്തതല്ല: മുഖ്യമന്ത്രി പദം ഉപേക്ഷിച്ച് മടങ്ങും മുമ്പ് മാധ്യമങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ കുത്ത്

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 20 മെയ് 2016 (11:45 IST)
മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച്
മടങ്ങുന്നതിനു മുമ്പായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ കുത്ത്. വാര്‍ത്താസമ്മേളനം അവസാനിക്കാനായപ്പോള്‍ ആയിരുന്നു, പുതുതായി വരുന്ന സര്‍ക്കാരിനോട് താങ്കള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.

ഇതിനു മറുപടി പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ ആയിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉമ്മന്‍ ചാണ്ടി ചെറുതായൊന്ന് കുത്തിയത്. ‘പുതുതായി വരുന്ന സര്‍ക്കാരിന് നിങ്ങള്‍ എല്ലാവിധ സഹായവും ചെയ്യണം; എനിക്ക് ചെയ്തതു പോലെയാകരുത്’ - എന്നായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയുടെ ചിരിയില്‍ കലര്‍ന്ന കമന്റിന് ചിരിയോടെ ആയിരുന്നു മാധ്യമപ്രവര്‍ത്തകരുടെയും മറുപടി.

തോല്‍വിയില്‍ പാര്‍ട്ടിക്കും മുന്നണിക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുന്നണിയെ നയിച്ച ആളെന്ന നിലയില്‍ യു ഡി എഫിന്റെ തോല്‍വിയുടെ മുഖ്യ ഉത്തരവാദിത്തം തനിക്കാണ്. കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ പ്രയാസമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :