1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. C krishnakumar says NDA will win in palakkad elections by more than 500 votes

ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷമുണ്ടോ രാഹുലിന് കിട്ടുന്നു, 5000ലധികം വോട്ടുകൾക്ക് എൻഡിഎ വിജയിക്കുമെന്ന് സി കൃഷ്ണകുമാർ

Krishnakumar
പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ 5000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എന്‍ഡിഎ വിജയിക്കുമെന്ന് ബിജെപി സ്ഥാനാര്‍ഥിയായ സി കൃഷ്ണകുമാര്‍. ബിജെപിയുടെ ശക്തികേന്ദ്രമായ നഗരപരിധിയില്‍ പാര്‍ട്ടി വിചാരിച്ചതിലും പോളിംഗ് നടന്നെന്നും യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ ഇത്തവണ പോളിംഗ് കുറഞ്ഞതായും സി കൃഷ്ണകുമാര്‍ പറഞ്ഞു.
 
പതിനായിരത്തിലധികം വോട്ടുകളുടെ ലീഡാണ് നഗരസഭാ പരിധിയില്‍ പ്രതീക്ഷിക്കുന്നത്. യുഡിഎഫിന് പിരായിരി പഞ്ചായത്തില്‍ ലഭിക്കുന്ന ലീഡ് മറികടക്കാനുള്ള ഭൂരിപക്ഷം നഗരസഭാ പരിധിയില്‍ എന്‍ഡിഎയ്ക്ക് ലഭിക്കും. കഴിഞ്ഞതവണ മൂന്നാം സ്ഥാനമുണ്ടായിരുന്ന പിരായിരി പഞ്ചായത്തില്‍ ഇത്തവണ രണ്ടാം സ്ഥാനത്തെത്തുമെന്നും കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു. പതിനായിരത്തിലധികം വോട്ടുകള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുമെന്ന വിഡി സതീശന്റെ പ്രതികരണത്തെ പറ്റി ചോദിച്ചപ്പോള്‍ ഷാഫിക്കില്ലാത്ത ഭൂരിപക്ഷം രാഹുലിന് ലഭിക്കുമോ എന്ന ചോദ്യമാണ് കൃഷ്ണകുമാര്‍ തിരിച്ചുചോദിച്ചത്.
 
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
വിവാഹമോചന കേസിന്റെ സമയത്തും ഭര്‍തൃവീട്ടില്‍ സൗകര്യങ്ങള്‍ക്ക് ഭാര്യയ്ക്ക് അര്‍ഹതയുണ്ട്, മലയാളി ദമ്പതികളുടെ കേസില്‍ സുപ്രീം കോടതി