ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്; നാല് പേരുടെ നില ഗുരുതരം
കെ എസ് ആര്‍ ടി സി ബസ് ലോറിക്ക് പിന്നിലിടിച്ച് 20 പേര്‍ക്ക് പരുക്ക്.
കെ എസ് ആര്‍ ടി സി ബസ് ലോറിക്ക് പിന്നിലിടിച്ച് 20 പേര്‍ക്ക് പരുക്ക്. മൂവാറ്റുപുഴയില്‍നിന്ന് തിരുവനന്തപുരത്തേക്കുപോയ സൂപ്പര്‍ഫാസ്റ്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ബസ് ലോറിക്ക് പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു.
സാരമായ പരിക്കേറ്റ ബസ് കണ്ടക്ടര്‍ ഉള്‍പ്പെടെ മൂന്നുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എട്ടുപേരെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം