കണ്ണൂര്‍|
Last Modified വ്യാഴം, 6 നവംബര്‍ 2014 (11:36 IST)
ബാര്‍ കോഴ വിഷയത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന സിപിഎമ്മിന്റെ ആവശ്യം യുക്തിരഹിതവും അര്‍ഥശൂന്യവുമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍.
കോടതിയുടെ പരിഗണനയില്‍ ഇല്ലാത്ത വിഷയത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ എങ്ങനെ അന്വേഷണം നടത്തും. പാര്‍ട്ടിയിലെ ആഭ്യന്തര കുഴപ്പമാണ് നിരര്‍ഥക നിലപാടുകളായി പുറത്തുവരുന്നത്.
ജനപക്ഷയാത്രയുടെ ഭാഗമായി കണ്ണൂരിലെത്തിയ സുധീരന്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.