തിരുവനന്തപുരം|
jibin|
Last Updated:
വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (18:47 IST)
ബാർ കോഴക്കേസ് കേസ് ഡയറിയിൽ തിരുത്തലും കൂട്ടിച്ചേർക്കലുകളുമെന്ന് വിജിലൻസ് കോടതി. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് പരാമർശം.
കേസ് ഡയറിയിലെ എട്ട്, ഒൻപത് ഭാഗങ്ങൾ കോടതി പരിശോധിക്കും. പകർപ്പ് നൽകാൻ കോടതി നിർദേശം നൽകി. അന്വേഷണം തടസ്സപ്പെടാതിരിക്കാൻ കേസ് ഡയറി മടക്കി നൽകും.
മുൻ വിജിലൻസ് ഡയറക്ടർ എൻ ശങ്കർ റെഡ്ഡിക്കും എസ്പി ആർ സുകേശനുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി വെള്ളിയാഴ്‌ച വിധി പറയും.