1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bangalore bineesh kodiyeri case

അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ചുദിവസത്തേക്കുകൂടി നീട്ടി

Bagalore
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ചുദിവസത്തേക്കുകൂടി നീട്ടി. ബിനീഷിന് ശാരീരിക ബുദ്ധിമുട്ടുകള്‍ വന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതിനാല്‍ ചോദ്യം ചെയ്യാന്‍ സമയം ലഭിച്ചില്ലെന്നും ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കോടതിയില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ തീരുമാനം.
 
ബെംഗളൂരുസിറ്റി സെഷന്‍സ് കോടതിയാണ് ബിനീഷിനെ വീണ്ടും അഞ്ചുദിവസത്തേക്കുകൂടി കസ്റ്റഡിയില്‍ വിട്ടത്. 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. 
അടുത്ത ലേഖനം
14 ആം വയസിൽ ലൈംഗിക അതിക്രമത്തിന് ഇരയായി; വെളിപ്പെടുത്തലുമായി അമീർ ഖാന്റെ മകൾ, വീഡിയോ !