14 ആം വയസിൽ ലൈംഗിക അതിക്രമത്തിന് ഇരയായി; വെളിപ്പെടുത്തലുമായി അമീർ ഖാന്റെ മകൾ, വീഡിയോ !
വെബ്ദുനിയ ലേഖകൻ|
Last Updated:
ചൊവ്വ, 3 നവംബര്‍ 2020 (08:31 IST)
പതിനാലാം വയസിൽ ലൈംഗിക അതിക്രമത്തിന് ഇരയായി എന്ന ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തകുമായി അമീർ ഖാന്റെ മകൾ ഐറ. സാമൂഹ്യ മധ്യമങ്ങളിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് താൻ നേരിട്ട് ദുരനുഭവവും അത് മറികടന്നതുമെല്ലാം ഐറ തുറന്നുപറഞ്ഞത്. താൻ നേരിട്ട കടുത്ത വിശാദ രോഗത്തിന് കാരണം ഈ ദുരനുഭവമായിരുന്നു എന്നും നാലു വർഷത്തോളം വിഷാദത്തിന് അടിമപ്പെട്ടു എന്നും ഐറ പറയുന്നു.
'14 വയസുള്ളപ്പോൽ ഞാൻ ലൈംഗിക അതിക്രമത്തിന് ഇരയായി. വിചിത്രമായ സാഹചര്യമായിരുന്നു അത്. എന്താണ് ചെയ്യുന്നത് എന്ന് ആ വ്യക്തി അറിഞ്ഞിരുന്നോ എന്ന് എനിയ്ക്ക് വ്യക്തമായിരുന്നില്ല. എല്ലാം അറിഞ്ഞുകൊണ്ടാണ് അവരങ്ങനെ ചെയ്തത് എന്ന് മനസിലാക്കാൻ ഒരു വർഷമെടുത്തു, അതറിഞ്ഞപ്പോൾ തന്നെ എന്നെ ഈ സഹചര്യത്തിൽനിന്നും രക്ഷിയ്ക്കണം എന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾക്ക് മെയിൽ അയച്ചു. ഇനി ഒരിയ്ക്കലും ഇത്തരം ഒരു അനുഭവം എനിയ്കുണ്ടാവില്ല എന്ന് ഞാൻ മനസിൽ ഉറപ്പിയ്ക്കുകയായിരുന്നു.
അതിൽനിന്നും ഞാൻ പുറത്തുകടക്കുകയും ചെയ്തു. ഒരിക്കൽപോലും എന്നെ ഇനി അത് അലട്ടില്ലെന്ന് കരുതിയെങ്കിലും 18-20 വയസിൽ ആ സംഭവം എന്നെ വീണ്ടും വേട്ടയാടാൻ തുടങ്ങി. മതാപിതാക്കളുടെ വിവാഹ മോചനമൊന്നുമായിരുന്നില്ല എന്റെ പ്രശ്നം. ഞാൻ ചെറിയ കുട്ടിയായിരിയ്ക്കുമ്പോഴാണ് അവർ വിവാഹ മോചിതരായത്. അതൊന്നും എന്നെ ബാധിച്ചിട്ടില്ല. കാരണം ഞങ്ങളോടുള്ള അവരുടെ പെരുമാറ്റത്തിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല, അച്ഛനും അമ്മയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. എന്റെയും അനിയന്റെയും ഏറ്റവും നല്ല സുഹൃത്തുക്കളാണ് അവർ. ഐറ പറഞ്ഞു.