1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Baby Died Tamilnadu

ബലൂണ്‍ വിഴുങ്ങിയ 9 മാസം പ്രായമായ കുഞ്ഞ് മരിച്ചു

Baby Died Tamilnadu
കളിച്ചു കൊണ്ടിരിക്കുന്നതിനിടെ ബലൂണ്‍ വിഴുങ്ങിയ 9 മാസം പ്രായമായ കുഞ്ഞ് മരിച്ചു. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ മുത്തുമണിയുടെ മകന്‍ മഹിഴന്‍ (9 മാസം) ആണു മരിച്ചത്. കളിച്ചു കൊണ്ടിരുന്നപ്പോള്‍ കുട്ടി അബദ്ധത്തില്‍ ബലൂണ്‍ വിഴുങ്ങുകയായിരുന്നു. ശ്വാസതടസ്സം നേരിട്ട കുട്ടിയെ ഉടന്‍ തന്നെ നാമക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്. മൃതദേഹം ആശുപതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അടുത്ത ലേഖനം
സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടിവരും; ഒഴിവാക്കാന്‍ സര്‍ക്കാര്‍