1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. anusree pillai death news

മാധ്യമപ്രവർത്തക അനുശ്രീ പിള്ള അന്തരിച്ചു; മരണകാരണം ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

സമയം ഡോട്ട് കോമിന്റെ ചീഫ് കോപ്പി എഡിറ്ററായിരുന്നു

അനുശ്രീ പിള്ള അന്തരിച്ചു
മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള (28) അന്തരിച്ചു. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ രാത്രി ചുങ്കപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചികിത്സക്കിടെ കുഴഞ്ഞുവീണ അനുശ്രീയെ തുടര്‍ചികിത്സക്കായി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കോണ്ടുപോയെങ്കിലും മരണം സംഭവിച്ചു.

ചികിത്സാ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം നാളെ. പത്തനംതിട്ട ചുങ്കപ്പാറ ചാലാപ്പള്ളി സ്വദേശിയാണ്.

ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ മലയാളം വാര്‍ത്താ പോര്‍ട്ടലായ സമയം ഡോട്ട് കോമിന്റെ ചീഫ് കോപ്പി എഡിറ്ററായിരുന്നു. കൈരളി, ഇന്ത്യാവിഷന്‍, ടിവി ന്യൂ, ജയ് ഹിന്ദ് എന്നീ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
About Writer
jibin
അടുത്ത ലേഖനം
സൌദിയിൽ സ്വദേശിവത്കരണം ശക്തമാകുന്നു; നാല് തൊഴില്‍ മേഖലകള്‍ കൂടി ഇനിമുതൽ സ്വദേശികൾക്ക് മാത്രമാകും