1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Allergy Reactions Girl Died

ചെമ്മീന്‍ കഴിച്ചതിന് പിന്നാലെ അലര്‍ജിയായി കഴുത്തിന് നീരുവന്നു; പാലക്കാട് 20കാരി മരിച്ചു

nikitha
nikitha
ചെമ്മീന്‍ കഴിച്ചതിന് പിന്നാലെ അലര്‍ജിയായി കഴുത്തിന് നീരുവന്ന് യുവതി മരിച്ചു. പാലക്കാട് മേലൂര്‍ സ്വദേശിനി നികിതയാണ് മരിച്ചത്. ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ നികിതയുടെ ശരീരമാസകലം ചൊറിഞ്ഞു തടിക്കുകയായിരുന്നു. പിന്നാലെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസതടസം ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
നേരത്തേയും ചെമ്മീന്‍ കഴിച്ചതോടെ യുവതിക്ക് അലര്‍ജി ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. ശ്വാസതടസ്സം ഉണ്ടായി രക്തസമ്മര്‍ദ്ദം താഴുകയായിരുന്നു. പിന്നാലെ നികിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും ഡോക്ടര്‍മാര്‍ പറയുന്നു.
അടുത്ത ലേഖനം
കേരളം ചുട്ടുപൊള്ളുന്നു, റഷ്യയില്‍ വന്‍ പ്രളയം !