1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Aadivasi Lady Autodriver

ആദിവാസി യുവതിയുടെ മരണത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

Aadivasi
കണ്ണൂരിലെ കേളകത്തെ ആദിവാസി യുവതി തൂങ്ങിമരിച്ച സംഭവത്തോട് അനുബന്ധിച്ച് ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കേളകം മനംചേരി സ്വദേശിനി ശോഭ എന്ന യുവതിയാണ് കഴിഞ്ഞ ഓഗസ്‌റ് ഇരുപത്തെട്ടിന് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
 
കേളകം പെരുവ സ്വദേശി ബിബിന്‍ എന്നയാളെയാണ് കഴിഞ്ഞ ദിവസം കേളകം പോലീസ് കസ്റ്റഡിയിലെടുത്തത് അറസ്‌റ് രേഖപ്പെടുത്തിയത്. ഇരുവരും ഫേസ് ബുക്കിലൂടെ പരിചയപ്പെടുകയും കൂടുതല്‍ സൗഹൃദത്തിലാവുകയും തുടര്‍ന്ന് ശോഭയുടെ ആഭരണങ്ങള്‍ പണയപ്പെടുത്താനായി വാങ്ങുകയും ചെയ്തിരുന്നു.
 
ഇതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് ശോഭ തൂങ്ങിമരിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന. തുടര്‍ന്നാണ് ഇയാളെ അറസ്‌റ് ചെയ്തത്. കൂടുതല്‍ അന്വേഷണം നടക്കുന്നു. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
പരീക്ഷണത്തിലുള്ള ഒരു വാക്‌സിനും നിഷ്‌കർഷിക്കുന്ന ഫലപ്രാപ്‌തിയില്ലെന്ന് ലോകാരോഗ്യസംഘടന