അനുബന്ധ വാര്‍ത്തകള്‍
- ഇന്ധന വില വര്‍ധനവ്: സംസ്ഥാനത്ത് ഇന്ന് വാഹന പണിമുടക്ക്
- സംസ്ഥാനത്ത് ഇന്ന് 1938 പേർക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.21
- വേനല്‍ക്കാലത്ത് സൂര്യാഘാതത്തെ കരുതിയിരിക്കണം, ലക്ഷണങ്ങള്‍ ഇവയാണ്
- സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായി ഡോ.വിപി ജോയ് ചുമതലയേറ്റു
- പണിമുടക്ക്: നാളെ നടക്കാനിരുന്ന ഈ പരീക്ഷകള്‍ മാറ്റിവച്ചു
എ സമ്പത്ത് സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവച്ചു
ആറ്റിങ്ങള്‍ മുന്‍ എംപി എ സമ്പത്ത് സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവച്ചു. ഡല്‍ഹി കേരള ഹൗസിലായിരുന്നു സമ്പത്ത് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക ചുമതല വഹിച്ചിരുന്നത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. എകെജി സെന്ററിലെത്തി തീരുമാനം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എ സമ്പത്ത് മത്സരിക്കാനുള്ള സാധ്യതയാണുള്ളത്. ക്യാബിനറ്റ് റാങ്കോടെയുള്ള സമ്പത്തിന്റെ നിയമനം നേരത്തേ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. 2019 ഓഗസ്റ്റ് 13നായിരുന്നു സമ്പത്ത് ചുമതല ഏറ്റിരുന്നത്.
അടുത്ത ലേഖനം