അനുബന്ധ വാര്‍ത്തകള്‍
- '2010 മുതൽ കോഹ്ലി നിർത്താതെ കളിയ്ക്കുകയല്ലേ, ഇനി ഒരു ഫോർമാറ്റിലെങ്കിലും രോഹിത് നായകനാവട്ടെ'
- ഇന്ത്യയുടെ പദ്ധതി വേറെ, ഓസ്ട്രേലിയൻ പര്യടനത്തിൽ ഷമിയും ബുമ്രയും എല്ലാ മത്സരവും കളിയ്ക്കില്ല
- പാലാരിവട്ടം പാലം അഴിമതി; വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷും പ്രതി
- സ്വപ്നയുടെ പേരിലുള്ള ശബ്ദസന്ദേശം: അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡിജിപി ഋഷിരാജ് സിങ്
- 24 മണിക്കൂറിനിടെ 45,576 പേർക്ക് രോഗബാധ, 48,493 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 90 ലക്ഷത്തിലേയ്ക്ക്
റെഡ്മി നോട്ട് 9 സീരീസിൽ 5G പതിപ്പ് പുറത്തിറക്കാൻ ഷവോമി
ഏറെ വിജയമായി മാറിയ റെഡ്മി നോട്ട് 9 സീരീസിൽ 5G സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിയ്ക്കാൻ ഷവോമി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ മാസം 24 നടക്കുന്ന ഓൺലൈൻ ഇവന്റിൽ റെഡ്മി നോട്ട് 9 സീരീസിൽ രണ്ട് 5G സ്മാർട്ട്ഫോണുകൾ ചൈനീസ് വിപണിയിൽ അവതരിപ്പിയ്ക്കും എന്നാണ് റിപോർട്ടുകൾ. അടിസ്ഥാന വകഭേതത്തിന് റെഡ്മി നോട്ട് 9 സ്റ്റാൻഡേർഡ് എഡിഷന്‍ എന്നും ഉയർന്ന പതിപ്പിന് റെഡ്മി നോട്ട് 9 ഹൈ എഡിഷന്‍ എന്നുമായിരിയ്ക്കും പേര് എന്നാണ് റിപ്പോർട്ടുകൾ.
മീഡിയടെക് ഡൈമെന്‍സിറ്റി 800U SoC പ്രൊസസറിലായിയ്ക്കും ഈ സ്മാർട്ട്ഫോണുകൾ എത്തുക എന്നാണ് ടെന സൈറ്റിലെ ലിസ്റ്റിങിൽനിന്നും വ്യക്തമാകുന്നത്. അടിസ്ഥാന വകഭേതത്തിൽ 48 മെഗാപിക്സൽ സെൻസർ അടങ്ങിയ ക്വാഡ് ക്യാമറയും, ഉയർന്ന പതിപ്പിൽ 64 മെഗാപിക്സൽ സെൻസർ അടങ്ങിയ ക്വാഡ് ക്യാമറയും ഇടംപിടിച്ചേയ്ക്കും. 8 ജിബി റാം, 256 ജിബി വരെയുള്ള പതിപ്പുകളിൽ സ്മാർട്ട്ഫോൺ വിപണിയിലെത്തിയേക്കും.