aparna shaji|
Last Modified ഞായര്‍, 23 ഒക്‌ടോബര്‍ 2016 (13:55 IST)
പ്രൊഫഷണല്‍ ഫൊട്ടോഗ്രാഫര്‍ക്ക് ആവേശം പകരാന്‍ നിക്കോണ്‍ 70-200mm ഫോക്കല്‍ ലെങ്തില്‍ പുതിയ ലെന്‍സ് പുറത്തിറക്കി. പുതിയ VR SPORT എന്ന മോഡ്, ബാരലില്‍ ആവശ്യാനുസരണം സജ്ജീകരിക്കാവുന്ന ബട്ടണുണ്ട്.
പരമാവധി ഗുണമേന്മ ഉറപ്പുവരുത്താല്‍ പുതിയ ലെന്‍സിന്റെ രൂപകല്‍പ്പനയില്‍ നിക്കോണ്‍ ആറ് ഇഡി ലെന്‍സുകളും, ഒരു ഫ്‌ളൂറൈറ്റ് എലമെന്റും ഒരു ഹൈ റിഫ്രാക്ടീവ് ഇന്‍ഡെക്‌സ് (High Refractive Index, HRI) ഘടകവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ലെന്‍സ് ഫോക്കസു ചെയ്യുമ്പോള്‍ പുറമെ അനങ്ങുന്ന ഭാഗങ്ങളില്ല എന്നതിനാല്‍ വായുവും പൊടിയും വലിച്ചെടുത്ത് ക്യാമറയുടെ സെന്‍സറിലേക്കു തള്ളുമെന്ന പേടി വേണ്ട. കേവലം 1.1 മീറ്റര്‍ അകലെ പോലും ഫോക്കസു ചെയ്യാനുള്ള ലെന്‍സിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. ലെന്‍സിന് നിലവില്‍ വിപണിയിലുള്ള ലെന്‍സിനെക്കാള്‍ ഓട്ടോഫോക്കസ് ട്രാക്കിങ്, എക്‌സ്‌പോഷര്‍ കണ്‍ട്രോള്‍, ഫ്രെയിമിന്റെ കമ്പോടു കമ്പ് ഷാര്‍പ്‌നെസ് എന്നീ കാര്യങ്ങളില്‍ നല്ല പ്രകടനം നടത്താന്‍ കഴിവുണ്ടായിരിക്കും.
പുതിയ ലെന്‍സ് അടുത്ത മാസം കടകളില്‍ എത്തുമെന്നാണ് കരുതുന്നത്. പുതിയ ലെന്‍സിന് 2800 ഡോളറാണു വില. ലെന്‍സിനേക്കാള്‍ 900 ഡോളര്‍ കൂടുതലാണ് പുതിയ ലെന്‍സിന്റെ വില. പ്രൊഫഷണല്‍ ക്യാമറാ ഉപകരണങ്ങളുടെ വില കുത്തനെ ഉയരുകയാണ്. ഇതിന്റെ കാരണമായി പറയുന്നത് ക്യാമറകളുടെ വില്‍പ്പന കുറയുന്നു എന്നതാണ്.