മുഖങ്ങള്‍ പറയുന്നത്...

അയ്യാനാഥന്‍|
WD
നമ്മള്‍ ദിവസേന എത്രയോ മുഖങ്ങള്‍ കാണുന്നു. ചിരിക്കുന്നതും ഗൌരവ പ്രകൃതിയുള്ളതും ഭംഗിയുള്ളതും അങ്ങനെ എത്രയോ തരത്തിലുള്ളവ. ചില മുഖങ്ങള്‍ വൃത്താകൃതിലുള്ളതായിരിക്കും. മറ്റുചിലവ നീണ്ടതോ മറ്റ് ആകൃതികളിലുള്ളതോ ആയിരിക്കാം. ഈ മുഖങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും മനസ്സിലാവുന്നുണ്ടോ, അല്ലെങ്കില്‍, ആ മുഖങ്ങള്‍ നിങ്ങളോട് എന്തെങ്കിലും പറയുന്നുണ്ടോ? ഫോട്ടോഗാലറി

മുഖം നോക്കി വ്യക്തികളുടെ സ്വഭാവത്തെ കുറിച്ച് പറയാന്‍ സാധിക്കുമോ. ഇത്തരത്തില്‍ ലോകമെമ്പാടും ഒരു വിശ്വാസ രീതി നിലനില്‍പ്പുണ്ട്. തഞ്ചാവൂരിലെ സരസ്വതി മഹല്‍ ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫ്രഞ്ച് ചിത്രകാരന്‍ ചാള്‍സ് ബ്രണ്‍(1619 - 1690) വരച്ച ചിത്രങ്ങള്‍ ഇതിനെ കുറിച്ചു വിശദീകരിക്കുന്നുണ്ട്. ചിത്രത്തില്‍ വ്യക്തികളുടെ മുഖങ്ങളും താഴെ അവയോട് സാമ്യമുള്ള മൃഗങ്ങളുടെ മുഖങ്ങളും കാണാം. ലൂയി പതിനാലാമന്‍റെ രാജ സദസ്സിലെ ചിത്രകാരനായിരുന്നു ബ്രണ്‍.

WD
ഒരു വ്യക്തിയുടെ മുഖവുമായി സാമ്യമുള്ള മൃഗത്തിന്‍റെയോ പക്ഷിയുടെയോ ഏതെങ്കിലും സ്വഭാവം ആവ്യക്തി പ്രകടിപ്പിക്കും എന്നാണ് ചാള്‍സിന്‍റെ വാദം. ഇതിന് നമ്മുടെ രാജ്യത്തെ സാമുദ്രിക ലക്ഷണ ശാസ്ത്രവുമായി ബന്ധമുണ്ട്. മുഖലക്ഷണത്തിലൂടെ ജ്യോതിഷികള്‍ ഒരാളുടെ സ്വഭാവവും ജാതകവും വരെ നിശ്ചയിക്കാറുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :