അനുബന്ധ വാര്ത്തകള്
- മുംബൈയാണ് എന്റെ ടീം, എങ്ങോട്ടും പോകില്ല, മറ്റൊരു ടീമിന്റെയും നായകനാകില്ല: തുറന്നുപറഞ്ഞ് രോഹിത് ശർമ്മ
- ഫൈനലിന് വേണ്ടിയാണ് ഞങ്ങൾ കളിച്ചത്, മികച്ച പ്രകടനം ഇനിയും പുറത്തെടുത്തിട്ടില്ല, മുംബൈയ്ക്ക് മുന്നറിയിപ്പുമായി പോണ്ടിങ്
- ആറാം കിരീടം നേടി അജയ്യനാകാൻ രോഹിത്, മൂന്നു റെക്കോർഡുകൾ വേറെയും !
- ഡൽഹിയുടെ ബോൾട്ടിളക്കാൻ ബോൾട്ടെത്തുമോ? താരത്തിന്റെ പരിക്കിനെ പറ്റി വിവരങ്ങൾ പങ്കുവെച്ച് രോഹിത് ശർമ
- "സഞ്ജു അതിശയിപ്പിക്കുന്നു"- ഏറ്റവും ആകർഷിച്ച ആറ് ഇന്ത്യൻ യുവ ബാറ്റ്സ്മാന്മാരെ പറ്റി ലാറ
ഓറഞ്ച് ക്യാപിനായി ധവാന് വേണ്ടത് 68 റൺസ്, പർപ്പിൾ ക്യാപ്പിനായി ബുമ്രയും റബാഡയും
ഐപിഎല്ലിലെ അവസാന പോരാട്ടത്തിൽ മുംബൈയും ഡൽഹിയും ഇന്നേറ്റുമുട്ടുമ്പോൾ ഐപിഎല്ലിലെ തന്നെ ഏറ്റവും ആവേശകരമായ മറ്റ് ചില പോരാട്ടങ്ങളുടെ ഫലം കൂടി ഇന്ന് അറിയാൻ സാധിക്കും. ഐപിഎല്ലിലെ കിരീടത്തിനുള്ള പോരാട്ടത്തിനൊപ്പം തന്നെ പർപ്പിൾ,ഓറഞ്ച് ക്യാപുകൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെയും ഫലം ഇന്നാണറിയുക.
ബൗളിങ്ങിലേക്ക് വരുമ്പോൾ ബുമ്രയും റബാഡയും തമ്മിൽ നേരിട്ടുള്ള മത്സരത്തിനാകും ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യം വഹിക്കുക. നിലവിൽ രണ്ട് ബൗളർമാരും തമ്മിൽ ഒരേ ഒരു വിക്കറ്റിന്റെ വ്യത്യാസമാണുള്ളത്. അതിനാൽ ഇഞ്ചോടിഞ്ച് പോരാട്ടമാകും പർപ്പിൾ ക്യാപിനായി ഇന്ന് നടക്കുക.
അതേസമയം ഓറഞ്ച് ക്യാപിനായുള്ള ഡൽഹി താരം ശിഖർ ധവാൻറ്റെ പോരാട്ടം പഞ്ചാബിന്റെ കെഎൽ രാഹുലുമായാണ്. ഐപിഎൽ സീസണിൽ 16 മത്സരങ്ങളിൽ 46.38 ശരാശരിയിൽ 603 റൺസാണ് ധവാൻ സ്വന്തമാക്കിയിരിക്കുന്നത്. 14 കളികളിൽ 55.83 ശരാശരിയിൽ 670 റൺസ് കണ്ടെത്തിയ കെഎൽ രാഹുലാണ് ധവാന് മുന്നിലുള്ളത്.