1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Suresh Raina CSK Mega Auction 2022

'ധോണിയോടുള്ള കൂറ് നഷ്ടപ്പെടുത്തി, ഫ്രാഞ്ചൈസിയോടുള്ള കൂറ് നഷ്ടപ്പെടുത്തി'

Suresh Raina
മിസ്റ്റര്‍ ഐപിഎല്‍ എന്ന് വിശേഷണമുള്ള സുരേഷ് റെയ്‌ന മെഗാ താരലേലത്തില്‍ അണ്‍സോള്‍ഡ് ആയത് ചെന്നൈ ഫ്രാഞ്ചൈസിയുടെ കൂറ് നഷ്ടപ്പെടുത്തിയതിനാലാണെന്ന് മുന്‍ ക്രിക്കറ്ററും പ്രശസ്ത കമന്റേറ്ററുമായ സൈമണ്‍ ഡൗല്‍. യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ വച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫ്രാഞ്ചൈസിയോടും മഹേന്ദ്രസിങ് ധോണിയോടുമുള്ള കൂറ് പ്രകടിപ്പിക്കുന്നതില്‍ റെയ്‌ന പരാജയപ്പെട്ടെന്ന് ഡൗല്‍ പറഞ്ഞു. അതുകൊണ്ടാണ് താരലേലത്തില്‍ ചെന്നൈ റെയ്‌നയ്ക്കായി ഒരു വിളി പോലും നടത്താതിരുന്നതെന്നാണ് ഡൗലിന്റെ നിരീക്ഷണം. ശാരീരിക ക്ഷമത പരിഗണിക്കുകയാണെങ്കില്‍ റെയ്‌ന ഇപ്പോള്‍ പൂര്‍ണമായി ഫിറ്റല്ല. അദ്ദേഹം ഷോര്‍ട്ട് ബോളുകളെ ഭയപ്പെടുന്നതായും സൈമണ്‍ ഡൗല്‍ പറഞ്ഞു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഇവര്‍ ഭാവി വാഗ്ദാനങ്ങള്‍; വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിലെ ജയം ഇന്ത്യയ്ക്ക് നല്‍കുന്ന പാഠങ്ങള്‍