1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Hardik Pandya to leave Mumbai Indians

Mumbai Indians: മുംബൈയില്‍ തുടരാന്‍ അതൃപ്തി; അടുത്ത സീസണില്‍ ഹാര്‍ദിക് ഫ്രാഞ്ചൈസി മാറിയേക്കും

രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്ന് നീക്കിയതാണ് ആരാധകര്‍ക്ക് ഹാര്‍ദിക്കിനോടുള്ള നീരസത്തിനു കാരണം

Hardik Pandya and Rohit Sharma
Mumbai Indians: മുംബൈ ഇന്ത്യന്‍സില്‍ തുടരാന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ആരാധകരില്‍ നിന്നും സഹതാരങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും ഇങ്ങനെ മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹാര്‍ദിക് ടീം മാനേജ്‌മെന്റിനെ അറിയിച്ചു. അടുത്ത സീസണില്‍ മുംബൈ വിടാനാണ് താരത്തിന്റെ തീരുമാനം. 
 
രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്ന് നീക്കിയതാണ് ആരാധകര്‍ക്ക് ഹാര്‍ദിക്കിനോടുള്ള നീരസത്തിനു കാരണം. എന്നാല്‍ ഹാര്‍ദിക്കിന്റെ കീഴില്‍ കളിക്കാന്‍ താല്‍പര്യമില്ലാത്തതാണ് പല സഹതാരങ്ങളുടെയും പ്രശ്‌നം. മുംബൈ ടീമില്‍ ഹാര്‍ദിക്കിനെതിരെ ഒരു കൂട്ടം താരങ്ങള്‍ ഗ്രൂപ്പ് തിരിഞ്ഞ് എതിര്‍പ്പ് പരസ്യമാക്കിയിട്ടുണ്ട്. സഹതാരങ്ങള്‍ക്ക് യാതൊരു ബഹുമാനവും ഹാര്‍ദിക് നല്‍കുന്നില്ലെന്നാണ് പലരുടെയും ആരോപണം. 
 
ഹാര്‍ദിക്കിനെ അനുനയിപ്പിക്കാന്‍ ടീം മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ട്. ഹാര്‍ദിക് ഫ്രാഞ്ചൈസി വിടുകയാണെങ്കില്‍ പകരം മറ്റൊരു ഓള്‍റൗണ്ടറെ തന്നെ കണ്ടെത്തേണ്ട അവസ്ഥ വരും മുംബൈയ്ക്ക്. അടുത്ത സീസണില്‍ മെഗാ താരലേലം വരാന്‍ സാധ്യതയുള്ളതിനാല്‍ ഹാര്‍ദിക്കിനെ നിലനിര്‍ത്താനാണ് മുംബൈ ആഗ്രഹിക്കുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Mumbai Indians: പ്ലേ ഓഫ് കാണാതെ മുംബൈ ഇന്ത്യന്‍സ് പുറത്തേക്കോ?