അനുബന്ധ വാര്‍ത്തകള്‍
- വീട്ടില്‍ വളര്‍ത്തുന്ന നായയെ ചൊല്ലിയുള്ള തര്‍ക്കം; നഷ്ടമായത് മൂന്ന് പേരുടെ ജീവന് ! ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു
- Jasprit Bumrah: ശരീരത്തിനോട് നമുക്ക് യുദ്ധം ചെയ്യാനാകില്ലല്ലോ, പരിക്കിനെ പറ്റി പ്രതികരണവുമായി ജസ്പ്രീത് ബുമ്ര
- 2024 Cricket Recap:വില്ലനിൽ നിന്നും ഹീറോയിലേക്ക് ഹാര്‍ദ്ദിക്, ലോകകപ്പ് നേട്ടം, ഇതിഹാസങ്ങളുടെ വിരമിക്കൽ, ഐപിഎല്‍ മെഗാതാരലേലം, ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവാത്ത 2024
- 100 ശതമാനം ടീം മാൻ, യുവതാരത്തിനായി സഞ്ജു കീപ്പിംഗ് ഉപേക്ഷിക്കുന്നോ?
- ബട്ട്ലറെയും ചെഹലിനെയുമൊക്കെ എങ്ങനെ നേരിടാനാണോ എന്തോ?, പക്ഷേ എന്ത് ചെയ്യാനാണ്: സങ്കടവും ആശങ്കയും മറച്ചുവെയ്ക്കാതെ സഞ്ജു
കാശായിരുന്നില്ല പ്രശ്നം, എന്തുകൊണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ടതെന്ന് വ്യക്തമാക്കി ശ്രേയസ് അയ്യർ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിടാന്‍ കാരണം കാശുമായി ബന്ധപ്പെട്ട പ്രശ്നമായിരുന്നില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ സീസണിലെ കൊല്‍ക്കത്ത നായകന് കൂടിയായിരുന്ന ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാന്‍ ഒരാഴ്ച മാത്രം ഉള്ളപ്പോഴും ടീമില്‍ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഒരു കാര്യവും ഫ്രാഞ്ചൈസി അറിയിച്ചില്ലെന്നും ഇതോടെ തന്നെ നിലനിര്‍ത്താന്‍ കൊല്‍ക്കത്തയ്ക്ക് താത്പര്യമില്ലെന്ന് മനസിലായെന്നും ശ്രേയസ് അയ്യര്‍ പറയുന്നു.
കൊല്‍ക്കത്ത കൈവിട്ടതോട് കൂടി മെഗാതാരലേലത്തിനെത്തിയ ശ്രേയസിനെ 26.75 കോടി രൂപ മുടക്കി പഞ്ചാബ് സൂപ്പര്‍ കിംഗ്സ് ആണ് സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ തന്നെ വിലയേറിയ രണ്ടാമത്തെ താരമാകാന്‍ ശ്രേയസിന് സാധിച്ചിരുന്നു. പുതിയ സീസണില്‍ ശ്രേയസ് തന്നെയാകും പഞ്ചാബ് നായകനാവുക എന്നാണ് സൂചനകള്‍. പരിശീലകനായി പോണ്ടിംഗ് എത്തുമ്പോള്‍ ഡല്‍ഹിയിലെ പോണ്ടിംഗ്- ശ്രേയസ് കൂട്ടുക്കെട്ട് സൃഷ്ടിച്ച മാജിക് ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ്.