അനുബന്ധ വാര്‍ത്തകള്‍
- കാര്‍ത്തിക്കിനായി വഴിമാറി ഉത്തപ്പ; കൊല്‍ക്കത്ത ടീമില്‍ അഴിച്ചു പണി - കീപ്പറാകാന്‍ ഇല്ലെന്ന് താരം
- മിസ്റ്റര്‍ കൂള്‍ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്; കൂടെ റെയ്ന ജഡ്ഡുവും - ആവേശക്കൊടുമുടിയില്‍ ആരാധകര്‍
- ഐപിഎല്ലിലെ ആ റെക്കോര്‍ഡും ഇനി കോഹ്ലിക്ക്; മറികടന്നത് ഇംഗ്ലണ്ടിന്റെ മിന്നും താരത്തെ !
- ചെന്നൈ സൂപ്പര്‍ കിങ്സിലേക്കുള്ള ക്ഷണം നിരസിച്ച് സൂപ്പര്‍ താരം; ഞെട്ടല്‍ മാറാതെ ആരാധകര്‍
- വിട്ടുകൊടുക്കില്ല, പോരാട്ടം തുടരും: ശ്രീശാന്ത്
ഫീല്‍ഡ് ചെയ്യാന്‍ കൊതി, വിക്കറ്റിന് പിന്നിലേക്കില്ല; റോബിന് ഉത്തപ്പ മനസുതുറക്കുന്നു
ഈ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിക്കറ്റ് കാക്കാന്‍ ഉണ്ടാകില്ലെന്ന് റോബിന് ഉത്തപ്പ. ഫീല്‍ഡ് ചെയ്യാന്‍ തനിക്ക് കൊതിയാണ്. ക്യാച്ച് സ്വന്തമാക്കിയ ശേഷമുള്ള തന്റെ സ്പെഷ്യല്‍ ആഘോഷം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അഴിച്ചു വെക്കുകയാണ്. ഈ വര്‍ഷം ടീമിലെത്തിയ ദിനേഷ് കാര്‍ത്തിക്കായിരിക്കും ഇനി ആ ചുമതല നിര്‍വഹിക്കുക. അദ്ദേഹം മികച്ച സ്പെഷ്യലിസ്റ്റ് കീപ്പര്‍ കൂടിയാണെന്നും ഉത്തപ്പ വ്യക്തമാക്കി.
അതേസമയം, ഈ സീസണ് മുതല്‍ ഉത്തപ്പ കീപ്പിംഗ് ഉപേക്ഷിച്ചതായും വാര്‍ത്തകള്‍ വരുന്നുണ്ട്. മുമ്പ് പ്രതിസന്ധി ഘട്ടത്തില്‍ ടീമിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം കീപ്പിംഗ് ഗ്ലൗവ്സ് അണിഞ്ഞത്. വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം തുടര്‍ന്നു. ഇതോടെ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ഉത്തപ്പയെ വിലയിരുത്തുകയായിരുന്നു.