അനുബന്ധ വാര്‍ത്തകള്‍
- ചെന്നൈ ടീം മാനേജ്മെന്റിനോടുള്ള അതൃപ്തി വെളിപ്പെടുത്തി ക്യാപ്റ്റൻ കൂൾ
- ബോളര്‍മാരെ ഇറക്കി പഞ്ചാബിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി; ധോണി മാജിക്കില്‍ ചെന്നൈയ്ക്ക് ജയം - രാജസ്ഥാൻ പ്ലേ ഓഫിൽ
- ടോസ് ഇടാന്‍ പോലുമറിയാത്ത പയ്യന്; ശ്രേയസ് അയ്യരുടെ ടോസിടല്‍ കണ്ട് പൊട്ടിച്ചിരിച്ച് ധോണി
- ധോണിയുടെ മെല്ലപ്പോക്ക് തിരിച്ചടിയായി; ഡല്‍ഹിക്ക് മുമ്പില്‍ തകര്‍ന്നടിഞ്ഞ് ചെന്നൈ
- ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ടിന് ക്ലാസ് മറുപടിയുമായി വില്ല്യംസണ്; പക്ഷേ, നാടകീയ ജയം ബാംഗ്ലൂരിന്
ബാറ്റിലും പന്തിലും വെടിമരുന്ന് നിറച്ച് ഹൈദരാബാദും ചെന്നൈയും; പ്ലേ ഓഫ് സ്ഫോടനത്തിന് തുടക്കം
ഐപിഎല്‍ പ്ലേ ഓഫില്‍ ചൊവ്വാഴ്ച തീ പാറുന്ന പോരാട്ടം. പ്ലേ ഓഫിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍ റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും.
പ്ലേ ഓഫിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദും രണ്ടാം സ്ഥാനക്കാരായ ചെന്നൈയും ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രവചിക്കുക അസാധ്യം. ഗ്രൂപ്പ് ഘട്ടത്തില്‍ ഹൈദരാബാദ് ചെന്നൈയോട് രണ്ടുതവണ പരാജയപ്പെട്ടിരുന്നു.
ഗ്രൂപ്പ് മത്സരങ്ങളില്‍ നേടിയ വിജയങ്ങള്‍ ആവര്‍ത്തിക്കാനായിരിക്കും ചെന്നൈ ശ്രമിക്കുക. എന്നാല്‍ ചെന്നൈയോട് ഏറ്റ പരാജയങ്ങള്‍ക്ക് കണക്കുതീര്‍ക്കാനായിരിക്കും ഹൈദരാബാദ് ഇറങ്ങുക.
ഹൈദരാബാദിനെയും ചെന്നൈയെയും കൂടാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന് റോയല്‍സ് എന്നിവയാണ് പ്ലേ ഓഫിലെത്തിയ മറ്റ് ടീമുകള്‍.