1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Windows Systems restarting issue

ലോകമെമ്പാടും വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ തകരാറിലായി; വിമാന സര്‍വീസുകളെയും ബാധിച്ചു

Windows Systems
ലോകമെമ്പാടും വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ തകരാറിലായി. ക്രൗഡ് സ്‌ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്‍സര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറുകളാണ് പ്രശ്‌നത്തിലായിരിക്കുന്നത്. ഓസ്‌ട്രേലിയയിലെയും ന്യൂസിലാന്റിലേയും അമേരിക്കയിലേയും സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ബാങ്കുകളുടെയും ടെലികമ്യൂണിക്കേഷന്‍ തകരാറിലായതായി റിപ്പോര്‍ട്ടുണ്ട്. ലക്ഷക്കണക്കിന് വിന്‍ഡോസ് യൂസര്‍മാരെ പ്രശ്‌നം വലയ്ക്കുകയാണ്. 
 
ഇന്ത്യയിലും വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് പ്രശ്‌നം നേരിട്ടു. വ്യോമയാന സ്ഥാപനങ്ങളെയും ഇത് സാരമായി ബാധിച്ചു. ആകാസ എയര്‍, ഇന്‍ഡിഗോ അടക്കമുള്ള ഇന്ത്യന്‍ കമ്പനികളും പ്രതിസന്ധിയിലായിട്ടുണ്ട്. കമ്പനികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്, ചെക്ക് ഇന്‍, ബോര്‍ഡിങ് പാസ് സേവനങ്ങള്‍ അവതാളത്തിലായി. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പുതുക്കിയ മഴ മുന്നറിയിപ്പ്: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, യെല്ലോ അലര്‍ട്ട് അഞ്ചുജില്ലകളില്‍