1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Helicopter crash US 6 death

യുഎസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം

ന്യൂയോര്‍ക്ക് ഹെലികോപ്റ്റര്‍ ടൂര്‍സ് പ്രവര്‍ത്തിപ്പിക്കുന്ന ബെല്‍ 206 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു

Helicopter crash US
Helicopter crash US

യുഎസിലെ ന്യൂയോര്‍ക്ക് നഗരത്തിലെ ഹഡ്‌സണ്‍ നദിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറ് മരണം. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. 
 
അപകടത്തില്‍ കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും സ്‌പെയിനിലെ സീമെന്‍സിന്റെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിന്‍ എസ്‌കോബാറും അദ്ദേഹത്തിന്റെ കുടുംബവും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുവെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. 
 
ന്യൂയോര്‍ക്ക് ഹെലികോപ്റ്റര്‍ ടൂര്‍സ് പ്രവര്‍ത്തിപ്പിക്കുന്ന ബെല്‍ 206 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഹെലികോപ്റ്റര്‍ ആകാശത്തുവെച്ച് തകര്‍ന്നുവീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 
 
ആറ് മൃതദേഹങ്ങളും പുറത്തെടുത്തതായി ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അറിയിച്ചു. ഹഡ്സണ്‍ നദിയില്‍ നടന്നത് ഭയാനകമായ ഹെലികോപ്റ്റര്‍ അപകടമാണെന്നും മരിച്ചവരില്‍ പൈലറ്റ്, രണ്ടു മുതിര്‍ന്നവര്‍, മൂന്നു കുട്ടികള്‍ എന്നിങ്ങനെ ആറു പേരുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മരിച്ചവരെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും. 
About Writer
രേണുക വേണു
അടുത്ത ലേഖനം
New York Helicopter Crash Video: നിയന്ത്രണം വിട്ട് ആടിയുലഞ്ഞ് നദിയിലേക്ക്; ഹെലികോപ്റ്റര്‍ അപകടത്തിന്റെ ദൃശ്യം പുറത്ത്