1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Grenade thrown at girlfriend house hits pole

കാമുകിയുടെ വീട്ടിലേക്കെറിഞ്ഞ ഗ്രനേഡ് തൂണില്‍ തട്ടി തിരിച്ചുവന്ന് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

യുവതി പ്രണയത്തില്‍ നിന്ന് പിന്മാറിയതോടെ യുവാവിന് യുവതിയോടും കുടുംബത്തോടും പകയുണ്ടായി.

Grenade thrown at girlfriend house
കാമുകിയുടെ വീട്ടിലേക്കെറിഞ്ഞ ഗ്രനേഡ് തൂണില്‍ തട്ടി തിരിച്ചുവന്ന് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. തായ്ലന്റിലാണ് സംഭവം. യുവതി പ്രണയത്തില്‍ നിന്ന് പിന്മാറിയതോടെ യുവാവിന് യുവതിയോടും കുടുംബത്തോടും പകയുണ്ടായി. ഇതാണ് യുവതിയുടെ വീട്ടില്‍ ഗ്രനേഡ് എറിയാന്‍ പ്രേരിപ്പിച്ചത്.
 
സ്‌ഫോടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മെയ് 23നായിരുന്നു സംഭവം നടന്നത്. വീട്ടിലേക്കെറിഞ്ഞ ഗ്രനേഡ് വീടിന്റെ തൂണില്‍ തട്ടി തിരിച്ചുവന്നു പൊട്ടിത്തെറിക്കുകയായിരുന്നു. എം26 ഫ്രാഡ്‌മെന്റേഷന്‍ ടൈപ്പില്‍ പെടുന്ന ഗ്രാനേഡാണ് യുവാവ് എറിഞ്ഞത്. ഇതിനുമുമ്പും യുവാവ് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇവര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ കത്രിക ഉപയോഗിച്ച് യുവതിയെ കുത്തുകയായിരുന്നു. 
 
അന്ന് ഭാഗ്യത്തിനായിരുന്നു യുവതി രക്ഷപ്പെട്ടത്. സ്‌ഫോടനത്തിന് പിന്നാലെ രക്തത്തില്‍ കുളിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഇയാളുടെ കാറില്‍ വന്‍തോതില്‍ ലഹരി വസ്തുവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അടുത്ത ലേഖനം
രാജ്യത്ത് കൊവിഡ് മരണം 15ആയി; സജീവ കേസുകള്‍ 1828, കേരളത്തില്‍727