1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. We Have No Role, But Will Retaliate Like Never Before If Attacked: Trump Warns Iran

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

Donald Trump
ഇസ്രായേലിനെതിരെ അതിര്‍ത്തികടന്നുള്ള ആക്രമണങ്ങള്‍ മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ഇറാന് ശക്തമായ മുന്നറിയിപ്പ് നല്‍കി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ലക്ഷ്യമാക്കി ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ യുഎസിന് യാതൊരു പങ്കുമില്ലെന്നും യുഎസിനെ ആക്രമിച്ചാല്‍ ഇതുവരെയും കാണാത്ത തരത്തിലുള്ള തിരിച്ചടി നല്‍കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ജന്മദിനത്തില്‍ ട്രൂത്ത് സോഷ്യലില്‍ എഴുതിയ കുറിപ്പിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.
 
ഏതെങ്കിലും വിധത്തില്‍ ഇറാന്‍ ആക്രമിച്ചാല്‍ മുമൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തില്‍ യു എസ് സായുധ സേനയുടെ മുഴുവന്‍ ശക്തിയും ഇറാന്‍ കാണേണ്ടിവരുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം പൂര്‍ണ്ണതോതിലുള്ള യുദ്ധമായി മാറാതിരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനക്കരാറില്‍ എത്തുവാന്‍ യുഎസ് മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഇറാനെതിരായ ആക്രമണത്തില്‍ യുഎസും പങ്കാളിയാവണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ആക്രമണത്തില്‍ പങ്കാളിയാവാനില്ലെന്ന് യുഎസ് അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം ഇറാന്റെ ആക്രമണത്തില്‍ നിന്നും ഇസ്രായേലിനെ സംരക്ഷിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും ട്രംപ് ആവര്‍ത്തിച്ചു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്