അനുബന്ധ വാര്‍ത്തകള്‍
- തര്‍ക്കിച്ചതില്‍ മാപ്പ്: ഒടുവില്‍ അമേരിക്കയ്ക്ക് വഴങ്ങി യുക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി
- തീരുവയ്ക്ക് എതിര്‍തീരുവ! ഇന്ത്യയ്ക്കെതിരെ 100ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
- USA vs China: ട്രംപിന്റെ നികുതിയുദ്ധത്തിന് ചൈനയുടെ തിരിച്ചടി,അമേരിക്കയുടെ കോഴിയിറച്ചി മുതല്‍ പരുത്തിക്ക് വരെ അധികനികുതി ചുമത്തി
- 'റഷ്യയ്ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ നിര്ത്തു': ഉത്തരവിട്ട് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി
- സെലന്‍സ്കി അമേരിക്കയോട് പരസ്യമായി മാപ്പുപറയുമെന്ന് വൈറ്റ് ഹൗസിന്റെ പ്രതീക്ഷ; അക്രമി ആരാണെന്ന് ഓര്‍ത്തിരിക്കണമെന്ന് സെലന്‍സ്കി
'യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങള്‍ തയ്യാറാണ്, ഏത് തരത്തിലായാലും': ചൈനയുടെ മുന്നറിയിപ്പ്
യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങള്‍ തയ്യാറാണെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന. അമേരിക്കയിലെ ചൈനീസ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സിലാണ് ഇക്കാര്യം കുറിച്ചത്. യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങള്‍ പോരാടാന്‍ തയ്യാറാണ്, അത് താരിഫ് യുദ്ധം ആയാലും വ്യാപാരയുദ്ധം ആയാലും ഇനി മറ്റേതെങ്കിലും തരത്തിലുള്ള യുദ്ധം ആയാലും അവസാനം വരെ പോരാടാന്‍ ഞങ്ങള്‍ തയ്യാറാണ്- ചൈന പറഞ്ഞു.
ചൈനയ്ക്ക് 10% അധിക നികുതിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് പിന്നാലെ ചൈനയും തിരിച്ചടിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്നുള്ള ചില ഇറക്കുമതികള്‍ക്ക് 10 മുതല്‍ 15 ശതമാനം വരെ അധികം തിരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യമന്ത്രാലയം പ്രഖ്യാപിച്ചു. മാര്‍ച്ച് 10 മുതല്‍ ഇത് നിലവില്‍ വരും.
അമേരിക്കയില്‍ നിന്ന് ചൈനയിലേക്ക് പോകുന്ന ഗോതമ്പ്, ചോളം, പരുത്തി, ചിക്കന്‍ എന്നിവയ്ക്ക് ഇത് ബാധകമാകും. ചൈനയ്ക്ക് പുറമേ കാനഡയില്‍ നിന്നും മെക്‌സിക്കയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കും ട്രംപ് അധിക തിരുവ ചുമത്തിയിട്ടുണ്ട്.