ആണവായുധം പ്രയോഗിക്കാന്‍ യാതൊരു മടിയുമില്ലെന്ന് തെരേസാ മെയ്

ആണവായുധം പ്രയോഗിക്കാന്‍ ബ്രിട്ടന്‍ മടിക്കില്ലെന്ന് പുതിയ പ്രധാനമന്ത്രി തെരേസ മെയ്

ലണ്ടന്‍| priyanka| Last Modified വ്യാഴം, 21 ജൂലൈ 2016 (07:56 IST)
ആണവായുധം പ്രയോഗിക്കാന്‍ ബ്രിട്ടന്‍ മടിക്കില്ലെന്ന് പുതിയ പ്രധാനമന്ത്രി തെരേസ മെയ്. ട്രൈഡന്റ് ആണവ പദ്ധതിയെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലെമെന്റില്‍ നടന്ന ചര്‍ച്ചയില്‍ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തേരേസ മെയ്. ലക്ഷക്കണക്കിന് നിരപരാധികളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള ആണവായുധ പ്രയോഗത്തിന് നിങ്ങള്‍ അനുമതി നല്‍കുമോയെന്ന സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി അംഗത്തിന്റെ ചോദ്യത്തിന് അതെ എന്നാണ് തെരേസ മെയ് മറുപടി നല്‍കിയത്.

ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നത് നിരുത്തരവാദപരമായ നടപടിയാണെന്നും മെയ് പാര്‍ലമെന്റില്‍ പറഞ്ഞു. ഇതാദ്യമായാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ആണവായുധം പ്രയോഗിക്കുമെന്ന് പരസ്യമായി പറയുന്നത്. ഇത്തരം ചോദ്യങ്ങള്‍ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍ ഒഴിഞ്ഞു മാറാണ് പതിവ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :