മ്യൂണിക്ക്|
jibin|
Last Modified തിങ്കള്‍, 20 ഫെബ്രുവരി 2017 (15:02 IST)
മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാന്‍ ശേഷിയുള്ള ബയോടെററിസമെന്ന മാരകരോഗം തിരിച്ചുവരുമെന്ന സൂചന നല്‍കി ബില്‍ഗേറ്റ്‌സ്. വരുന്ന പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ മഹാരോഗം ലോകത്തെ ആശങ്കയിലാഴ്‌ത്തും. കൃത്രിമമായി നിര്‍മ്മിച്ചെടുത്ത രോഗാണുക്കളാണു വായുവിലൂടെ രോഗം പരത്തുകയെന്നും അദ്ദേഹം പറഞ്ഞു.
വര്‍ദ്ധിച്ചു വരുന്ന ലോക ജനസംഖ്യ കുറയ്‌ക്കാന്‍ ജനിതകമാറ്റം വരുത്തിയ രോഗാണുക്കളെ നിര്‍മിക്കാനുള്ള പഠനങ്ങളും പ്രവര്‍ത്തികളും രഹസ്യമായി പല രാജ്യങ്ങളിലും നടക്കുന്നുണ്ട്. ജനറ്റിക്ക് എഞ്ചിനിയര്‍മാരായിരിക്കും ബയോടെററിസം പോലുള്ള മഹാമാരികളായ നിര്‍മ്മിക്കുകയെന്നും ജര്‍മനിയിലെ മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കവേ ബില്‍ഗേറ്റ്‌സ് വ്യക്തമാക്കി.
1981ല്‍ ഉണ്ടായ പകര്‍ച്ചവ്യാധിക്കു സമാനമായിരിക്കും ബയോടെററിസമെന്ന മാരകരോഗം. ഒരു ന്യൂക്ലിയര്‍ യുദ്ധത്തില്‍ കൊന്നൊടുക്കുന്നതിനേക്കാള്‍ അധികം മനുഷ്യരേ ഈ രോഗണുക്കള്‍ക്കു കൊന്നൊടുക്കാന്‍ സാധിക്കുമെന്നും ബില്‍ഗേറ്റ്‌സ് മുന്നറിയിപ്പ് നല്‍കി.