കറാച്ചി|
Last Modified ചൊവ്വ, 10 ജൂണ്‍ 2014 (13:45 IST)
കറാച്ചി ജിന്ന രാജ്യാന്തര വിമാനത്താവളത്തിന് നേരേ വീണ്ടും ഭീകരാക്രമണം. വിമാനത്താവളത്തിന് പിന്നിലെ സുരക്ഷാസേനയുടെ ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെതുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടു.
ഭീകരരും സൈനികരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. ഞായറാഴ്ച രാത്രിയാണ് ഇതിന് മുന്‍പ് ആക്രമണമുണ്ടായത്. സുരക്ഷാ ഭടന്മാരുടെ വേഷമിട്ടെത്തിയ പത്തംഗ ഭീകരസംഘം ഞായറാഴ്ച അര്‍ധരാത്രിക്കു തൊട്ടുമുന്‍പാണ് ആക്രമണം തുടങ്ങിയത്.
യന്ത്രത്തോക്കുകളും റോക്കറ്റ് പ്രൊപ്പല്ലറുകളും ഗ്രനേഡുകളും ഇവരുടെ കൈവശമുണ്ടായിരുന്നു. 13 മണിക്കൂര്‍ പോരാട്ടത്തിനുശേഷം ആക്രമണം നടത്തിയ 10 ഭീകരരെയും സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ വിമാനത്താവളത്തിലെ 11 സുരക്ഷാ ഭടന്മാരും നാലു വ്യോമയാന ഉദ്യോഗസ്ഥരും രണ്ടു സൈനികരും ഒരു പൊലീസുകാരനും ഉള്‍പ്പെടെ 18 പേര്‍ മരിച്ചു.