അനുബന്ധ വാര്‍ത്തകള്‍
- Danish Kaneria against Shahid Afridi: 'എന്റെ കൂടെ ഭക്ഷണം കഴിക്കില്ല, മതം മാറാന്‍ നിര്‍ബന്ധിച്ചു'; അഫ്രീദിക്കെതിരെ മുന്‍ പാക്കിസ്ഥാന്‍ താരം
- Saud Shakeel: 'ഡ്രസിങ് റൂമില്‍ കിടന്നുറങ്ങി, ബാറ്റ് ചെയ്യാന്‍ എത്തിയില്ല'; പാക്കിസ്ഥാന്‍ താരം 'ടൈംഡ് ഓട്ടി'ല്‍ പുറത്ത്
- Champions Trophy 2025: ഇന്ത്യയും ന്യൂസിലന്‍ഡും സെമിയില്‍; പാക്കിസ്ഥാന്‍ പുറത്ത്
- India vs Pakistan Scorecard: 'കോലിക്ക് എന്തോന്ന് പാക്കിസ്ഥാന്‍'; ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം
- India vs Pakistan Match, Champions Trophy: 'എല്ലാരും സെറ്റല്ലേ' ഇന്ത്യ-പാക്കിസ്ഥാന്‍ പോര് നാളെ; പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാകുമോ?
പാക്കിസ്ഥാന്‍ ഉള്‍പ്പെടെ 41 ഓളം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അമേരിക്ക
പാക്കിസ്ഥാന്‍ ഉള്‍പ്പെടെ 41 ഓളം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അമേരിക്ക. പാക്കിസ്ഥാനെ കൂടാതെ ഇന്ത്യയുടെ രാജ്യങ്ങളായ ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലുള്ള പൗരന്മാര്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാവും. വിവിധ രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ച് പൗരന്മാര്‍ക്ക് വിസ വിലക്ക് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. 10 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ആദ്യ പട്ടികയില്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സിറിയ, ക്യൂബ, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് ഉള്ളത്.
ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ പൂര്‍ണ്ണമായും റദ്ദാക്കും. രണ്ടാമത്തെ പട്ടികയിലുള്ള ലാവോസ്, മ്യാന്മാര്‍, ദക്ഷിണ സുഡാന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക് ഭാഗികമായി വിസ അനുവദിക്കുന്നതിനുള്ള നിയന്ത്രണമാണ് ഉണ്ടായിരിക്കുക. മൂന്നാമത്തെ പട്ടികയില്‍ ഉള്ളത് 26 രാജ്യങ്ങളാണ്. ഇതില്‍ പാക്കിസ്ഥാനും ഭൂട്ടാനും അടക്കം ഉണ്ട്. ടൂറിസ്റ്റ്, സ്റ്റുഡന്റ്, കുടിയേറ്റ വിസകള്‍ അനുവദിക്കുന്നതിലാണ് നിയന്ത്രണം കൊണ്ടുവന്നിട്ടുള്ളത്.