1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. America Plane Crash News

അമേരിക്കയില്‍ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടം; മരണപ്പെട്ടവരില്‍ 14 സ്‌കേറ്റിംഗ് താരങ്ങളും

river
അമേരിക്കയില്‍ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരില്‍ 14 സ്‌കേറ്റിംഗ് താരങ്ങളും ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പിനായി ക്യാമ്പില്‍ നിന്നും മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. സ്‌കേറ്റിംഗ് മുന്‍ ലോക ജേതാക്കളായ യെവ്ജീനിയ ഷിഷ്‌കോവയും മരണപ്പെട്ടവരില്‍ഉള്‍പ്പെടുന്നു.
 
65 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതുവരെ 28 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം. സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് വിമാനം പൊട്ടോമാക് നദിയില്‍ വീഴുകയായിരുന്നു.
അടുത്ത ലേഖനം
നിയമസഭാ തിരെഞ്ഞെടുപ്പിന് 5 ദിവസം മാത്രം, ഡൽഹിയിൽ ഏഴ് AAP എംഎൽഎമാർ രാജിവെച്ചു