അനുബന്ധ വാര്‍ത്തകള്‍
- പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു
- റിജിത്ത് വധക്കേസ്: പ്രതികളായ ഒന്‍പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം
- റിജിത്ത് കൊലക്കേസ്: ഒന്‍പത് ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാവിധി ചൊവ്വാഴ്ച
- 'നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കാതിരിക്കാന്‍ വധശിക്ഷ വേണമായിരുന്നു': പെരിയ ഇരട്ടക്കൊലക്കേസ് ശിക്ഷാ വിധിയില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കുട്ടത്തില്‍
- പെരിയ ഇരട്ട കൊലപാതക കേസ്: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
വിവാഹാഭ്യര്‍ത്ഥനയുടെ ദൃശ്യങ്ങള്‍ പങ്കുവച്ച തൊട്ടടുത്ത ദിവസം കാമുകന്‍ യുവതിയെ കൊലപ്പെടുത്തി
Jadicson
വിവാഹാഭ്യര്‍ത്ഥനയുടെ ദൃശ്യങ്ങള്‍ പങ്കുവച്ച തൊട്ടടുത്ത ദിവസം കാമുകന്‍ യുവതിയെ കൊലപ്പെടുത്തി. അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലാണ് സംഭവം. 31കാരിയായ നകെറ്റ് ജാഡിക്‌സാണ് കൊല്ലപ്പെട്ടത്. ജോസ് മെലോ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിക്ക് 31 ഉം കാമുകനായ പ്രതിക്ക് 52 വയസുമാണ് പ്രായം. ഇരുവരും ഏറനാളായി പ്രണയത്തിലായിരുന്നു.
മിനഞ്ഞാന്ന് ഇയാള്‍ പ്രണയഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇന്നലെ രാവിലെ 9 മണിയോടെ യുവതിയെ ഇയാള്‍ വീട്ടില്‍ വച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ കൊലപാതകത്തിനും അനധികൃതമായി ആയുധം കൈവശം വച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഇയാള്‍ക്കെതിരെ പീഡന കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും പോലീസ് പറയുന്നു. ന്യൂ ജേഴ്‌സിയിലെ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ് ഇയാള്‍. കൊല്ലപ്പെട്ട യുവതിക്ക് രണ്ടു മക്കള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.