സിനിമയുടെ കരുത്ത് സത്യാത്മകത കെ ജി ജോര്‍ജ്ജ്

WEBDUNIA|

ദൃശ്യാവിഷ്കാരമായ സിനിമയുടെ കരുത്ത് സത്യത്മകതയാണെന്ന് അനന്തപുരിയിലെ രാജ്യാന്തര ചലചിത്രമേള സാക്ഷ്യപ്പെടുത്തുന്നതായി സംവിധായകന്‍ കെ.ജി. ജോര്‍ജ് പറഞ്ഞു.

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വ്യത്യസ്തമായ രൂപവും ഭാവവും നല്‍കുതിന് അനന്തപുരിക്ക് കഴിഞ്ഞു: ആദ്യവര്‍ഷങ്ങളിലെ വേദി മാറ്റം മേളയുടെ സ്വഭാവത്തെ കാര്യമായി ബാധിച്ചിരുന്നു.സ്ഥിരം വേദി ഗുണം ചെയ്തു

ഇന്ത്യയോട് സാദൃശ്യമുള്ള വികസ്വരരാജ്യങ്ങളുടെ ചിത്രങ്ങള്‍ മേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു അതില്‍ എടുത്ത് പറയേണ്ടത് ലളിതമനോഹരങ്ങളായ ചൈനീസ് ചിത്രങ്ങളായിരുന്നു. ജോര്‍ജ് അഭിപ്രായപ്പെട്ടു. ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ മൃതദേഹവുമായി ചൈനയിലുടനീളം സഞ്ചരിക്കു ഒരു മനുഷ്യനെ "ഗെറ്റിംഗ് ഹോമില്‍' കാണുവാന്‍ സാധിക്കും.

ചൈനീസ് സമൂഹത്തിന് കഴിഞ്ഞ കുറച്ച് കാലങ്ങളിലുണ്ടായ വന്‍ പരിവര്‍ത്തനങ്ങളെ മനസ്സിലാക്കുവാന്‍ ഈ ചിത്രത്തിലൂടെ സാധിക്ക്കും ഇന്ത്യയുടെതില്‍ നിന്ന് വ്യത്യസ്തമായി ചൈനയിലെ ചിത്രങ്ങളുടെ നിര്‍മ്മാണച്ചെലവിന്‍റെ നല്ലൊരുപങ്ക് വഹിക്കുത് ചൈനീസ് സര്‍ക്കാരാണ്. അതുകൊണ്ട് തെ ചൈനീസ് സര്‍ക്കാരിന്‍റെ പല നയങ്ങളും സിനിമകളില്‍ പ്രതിഫലിക്കുന്നുണ്ട്.

കലയിലും സാഹിത്യത്തിലും വളരെ സന്പുഷ്ടമായ പാരന്പര്യമുള്ള ലാറ്റിന്‍ അമേരിക്കയിലെ ചിത്രങ്ങള്‍ ചലച്ചിത്രപ്രേമികളുടെ മനസ്സില്‍ എന്നും ഒളിമങ്ങാതെ നിറഞ്ഞുനില്‍ക്കും, സ്പാനിഷിന്‍റെയും ഡച്ചിന്‍റെയും അധിനിവേശത്തിന്‍റെ ബാക്കിപത്രമാവാം ഇത് .

പിനോഷെയുടെ നീചമായ പട്ടാളഭരണത്തിനെതിരെ നിശ്ചലച്ചിത്രങ്ങളുമായി പടപൊരുതിയ ചിലിയിലെ ഫോട്ടോേഗ്രാഫര്‍മാരുടെ നേര്‍ക്കാഴ്ചയുമായി എത്തിയ സിറ്റി ഓഫ് ഫോട്ടോേഗ്രാഫേഴ്സ് എന്ന ഡോക്യുമെന്‍ററി ഭാവിയില്‍ മാധ്യമങ്ങള്‍ക്ക് പല വിസ്ഫോടനങ്ങളും സൃഷ്ടിക്കാന്‍ കഴിയുമെ് പ്രവചിക്കുതാണെന്ന്‌ ജോര്‍ജ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :