വിശ്വകര്‍മ്മാവ്

T SASI MOHAN|
വിശ്വകര്‍മ്മാവിന്‍റെ ആസ്ഥാന നഗരം മഹാമേരു പര്‍വതത്തിലാണ്. അതിന്‍റെ ഉയരം ഒരു ലക്ഷം യോജ-നയാണ്. 32000 യോജ-ന സമവൃത്തവും നിരപ്പും അതിന്‍റെ നടുവിലാണ് വിശ്വകര്‍മ്മാവിന്‍റെ ആവാസസ്ഥാനം. ഇതിന് കാന്തല്‍ കോട്ടയെന്നും പേരുണ്ട്.

മനു, മയ, ത്വഷ്ട, ശില്‍പി, വിശ്വജ-്ഞ എന്നീ പഞ്ചഗോത്ര ശില്‍പ്പികള്‍ വിശ്വകര്‍മ്മാവിന്‍റെ മുഖത്തു നിന്നുണ്ടായതാണ് എന്നാണ് വിശ്വാസം. സൃഷ്ടി നടത്തുക മാത്രമല്ല അവയ്ക്ക് ആവശ്യമായ പ്രമാണങ്ങളും തത്വങ്ങളും ഉണ്ടാക്കുക കൂടി ചെയ്തു വിശ്വകര്‍മ്മാവ്.

അഞ്ച് വേദങ്ങള്‍, ഉപനിഷത്തുക്കള്‍, സ്മൃതികള്‍, ശുതികള്‍, സ്തോത്രങ്ങള്‍, പുരാണങ്ങള്‍ എന്നിവയെല്ലാം കാന്തല്‍കോട്ടയില്‍ നിക്ഷിപ്തമായിരിക്കുന്നു.

ഋ ഗ്വേദ പാരായണവും ഇരുമ്പ് പണിയും മനു ആചാര്യനും, യജ-ുര്‍ വേദവും മരപ്പണിയും മയ ആചാര്യനും, സാമവേദ ആചാര്യനും ചെമ്പിന്‍റെ പണിയും ത്വഷ്ട ആചാര്യനും, അധര്‍ വ്വ വേദവും കരിങ്കല്ലിന്‍റെ പണിയും ശില്‍പ്പാചാര്യനും, പ്രണവ പാരായണവും സ്വര്‍ണ്ണപ്പണിയും വിശ്വജ-്ഞാനാചാര്യനും ആണ് നല്‍കിയിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :