1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Benefits of Pistha

ഹൃദയാരോഗ്യത്തിന് മാത്രമല്ല ചർമ്മാരോഗ്യത്തിനും പിസ്‌ത!

ഹൃദയാരോഗ്യത്തിന് മാത്രമല്ല ചർമ്മാരോഗ്യത്തിനും പിസ്‌ത!

പിസ്‌ത
ഒട്ടുമിക്ക ആരോഗ്യപ്രശ്‌നങ്ങൾക്കും ഉള്ള പ്രതിവിധിയാണ് പിസ്‌ത. ആരോഗ്യത്തെ സംരക്ഷിക്കാൻ മാത്രമല്ല ചർമ്മത്തേയും മുടിയേയും വരെ സംരക്ഷിക്കാൻ പാകത്തിനുള്ള ഗുണങ്ങൾ ഈ കുഞ്ഞാൻ പിസ്‌തയ്‌ക്കുണ്ട്. ഈ ഗുണങ്ങൾ ഒക്കെ എൺഗനെയെന്നല്ലേ.. പറയാം... 
 
കാത്സ്യം, അയേൺ‍, സിങ്ക് എന്നിവ കൂടാതെ വൈറ്റമിന്‍ എ, ബി 6, വൈറ്റമിന്‍ കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ബീറ്റാ കരോട്ടിന്‍, ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍ തുടങ്ങിയ ഘടകങ്ങളും ഇതിലുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും.
 
ആര്‍ജിനൈന്‍, വൈറ്റമിന്‍ ഇ എന്നിവ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് പിസ്ത. ഫോസ്‌ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റി ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്തും. ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിച്ച്‌ യുവത്വം നിലനിര്‍ത്താനും ഏറെ നല്ലതാണ് പിസ്ത.
About Writer
Rijisha M.
അടുത്ത ലേഖനം
വെറും വയറ്റിൽ സവാള കഴിക്കാം, ഗുണങ്ങൾ ഏറെ!