അനുബന്ധ വാര്‍ത്തകള്‍
- രാത്രി നല്ല ഉറക്കം കിട്ടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
- രാവിലെ പഴം കഴിച്ചാല്‍ പ്രമേഹത്തിന് കാരണമാകും!
- Sex in Women: സെക്സിനിടെ ഈ ശരീരഭാഗങ്ങളിലുള്ള സ്പര്‍ശം സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ല !
- കഴുത്തുവേദനയും പല്ലുവേദനയും അലട്ടുന്നുണ്ടോ? പരിഹാരമുണ്ട്
- സീരിയല്‍ താരത്തിന്റെ മകള്‍, രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ നടിയെ നിങ്ങള്‍ക്കറിയാം !
മുഖക്കുരു സൗന്ദര്യത്തിന് ശാപമാണോ, പരിഹാരമുണ്ട്
എല്ലാ ദിവസവും ഏതെങ്കിലും വീര്യം കുറഞ്ഞ ഫേയ്സ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നത് വളരെ നല്ലതാണ്. മുഖം കഴുകാന്‍ ആരിവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. ഇത് മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ ഉത്തമമാണ്. ചെറുനാരങ്ങ രണ്ടായി മുറിച്ചത് മുഖക്കുരുവില്‍ ഉരസുക. ട്രിക്കാസിഡ് മുഖക്കുരു ഉണ്ടാക്കുന്ന ബാക്റ്റിരിയയെ നീക്കാന്‍ സഹായിക്കും.
മുഖക്കുരുവിനെ രണ്ട് ദിവസം കൊണ്ട് പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.മുഖത്തെ എണ്ണമയം കുറയ്ക്കാനായി ശര്‍ക്കര തേക്കുന്നതും നല്ലതാണ്. പുതിന നീരോ പുതിന എണ്ണയോ മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. പഞ്ചസാരയുടെയും എണ്ണയുടെയും ഉപയോഗം കുറച്ച് പഴങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നത് മുഖക്കുരുവുനെ അകറ്റാന്‍ സഹായിക്കും.
ഉരുളക്കിഴങ്ങ് മുറിച്ച് മുഖക്കുരുവിന് മുകളിലായി 10 മിനിറ്റ് വയ്ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും നല്ലതാണ്. മുഖം ഐസ് ഉപയോഗിച്ച് കഴുകുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും അതിന് പുറമേ ചൂടുകുരുവിനെ ഇല്ലാതാക്കാനും ഈ വിദ്യ ഉത്തമാണ്. മുഖത്ത് തേന്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. തേന്‍ ഒരു ബാക്റ്റീരിയ നാശിനിയാണ്. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് അല്‍പം തേന്‍ മുഖത്ത് പുരട്ടുകയും ശേഷം രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുകയും ചെയ്യുക.
അടുത്ത ലേഖനം