അനുബന്ധ വാര്‍ത്തകള്‍
- ടോയ്ലറ്റില് പോകാന്‍ ബലം പ്രയോഗിക്കരുത്; ഹെര്‍ണിയയെ പേടിക്കണം !
- സഞ്ജയ് ബംഗാറിന്റെ മകന് ആര്യന് അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്: വീഡിയോ
- എപ്പോഴും വയറുവേദന; 45കാരിയുടെ ശരീരത്തില്‍ നിന്നും 12 വര്‍ഷം മുമ്പ് മറന്നുവച്ച കത്രിക നീക്കം ചെയ്തു
- പ്ലാസ്റ്റിക് സര്‍ജറിയോ ?അദിതി റാവുവിന്റെ മുഖത്ത് വന്ന മാറ്റം, സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍
- ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ 61 കാരിയുടെ 10 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു; തൃശൂര്‍ മെഡിക്കല്‍ കോളേജിനു അഭിമാനം
Hernia Surgery: ഹെര്‍ണിയ രോഗികളാണോ നിങ്ങള്‍? ഇക്കാര്യം അറിഞ്ഞിരിക്കണം
ആയുര്‍വേദം, ഹോമിയോ, പ്രകൃതി ചികിത്സ എന്നതൊന്നും ഹെര്‍ണിയയുടെ യഥാര്‍ഥ ചികിത്സയല്ല
Hernia Surgery: എല്ലാ പ്രായത്തിലുമുള്ള ആളുകളില്‍ കാണപ്പെടുന്ന ആരോഗ്യ പ്രശ്നമാണ് ഹെര്‍ണിയ. നിങ്ങളുടെ കുടലിന്റെ ഒരു ഭാഗം അല്ലെങ്കില്‍ നിങ്ങളുടെ വയറിലെ മറ്റ് കോശങ്ങള്‍ ദുര്‍ബലമായ പേശികളുടെ ഒരു പാളിയിലൂടെ പുറത്തേക്ക് തള്ളുമ്പോള്‍ ഹെര്‍ണിയ വികസിക്കുന്നു. ഹെര്‍ണിയയുടെ ചികിത്സ നൂറ് ശതമാനവും ശസ്ത്രക്രിയ മാത്രമാണ്.
ആയുര്‍വേദം, ഹോമിയോ, പ്രകൃതി ചികിത്സ എന്നതൊന്നും ഹെര്‍ണിയയുടെ യഥാര്‍ഥ ചികിത്സയല്ല. ഓപ്പണ്‍ സര്‍ജറിയായും കീ ഹോള്‍ സര്‍ജറിയായും ഹെര്‍ണിയ ശസ്ത്രക്രിയ ചെയ്യാം. ശസ്ത്രക്രിയ അല്ലാതെ ഹെര്‍ണിയയ്ക്ക് മറ്റൊരു ചികിത്സയും ഇല്ലെന്ന് ആദ്യമേ മനസിലാക്കുക.
ഹെര്‍ണിയ ഏത് ഭാഗത്താണോ അവിടെ അഞ്ച് മുതല്‍ ഏഴ് സെന്റി മീറ്റര്‍ വരെ മുറിവുണ്ടാക്കി നടത്തുന്ന ശസ്ത്രക്രിയ ആണ് ഓപ്പണ്‍ സര്‍ജറി. അതേസമയം താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ വളരെ ചെറിയ മുറിവേ ഉണ്ടാക്കൂ. ഒരു സെന്റി മീറ്റര്‍ ഉള്ള മൂന്ന് മുറിവുകളാണ് ആവശ്യം. കി ഹോള്‍ സര്‍ജറിയില്‍ രോഗിക്ക് വേദന കുറയും. മാത്രമല്ല ആശുപത്രി വാസം കുറവ് മതി. കൂടുതല്‍ സുരക്ഷിതത്വവും ഈടുറ്റതും കീഹോള്‍ സര്‍ജറി തന്നെയാണ്. കീ ഹോള്‍ സര്‍ജറി ചെയ്യുമ്പോള്‍ വളരെ കുറച്ച് രക്തം മാത്രമേ നഷ്ടമാകൂ.