അനുബന്ധ വാര്‍ത്തകള്‍
- വണ്ണം കുറയ്ക്കാന്‍ രാത്രി ആഹാരം ഒഴിവാക്കിയിട്ട് കാര്യമില്ല!
- തുടര്‍ച്ചയായി അസുഖങ്ങള്‍ വരുന്നുണ്ടോ? പ്രതിരോധശേഷി കുറയുന്നതിന്റെ ലക്ഷണമാണ്, ശ്രദ്ധിക്കുക
- തലയിണയില്‍ നിന്ന് ബാക്ടീരിയ ! ശ്രദ്ധിച്ചില്ലെങ്കില്‍ പണി
- ചുവന്ന ചീര ദിവസവും കഴിക്കാറുണ്ടോ, അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങള്‍!
- Diabetes: ഈ ഏഴുലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണ്
തണുപ്പുകാലത്ത് ഹൃദയാഘാതം ഉണ്ടാകാതിരിക്കാന്‍ ഈ അബദ്ധങ്ങള്‍ ഒരിക്കലും ചെയ്യരുത്
മഞ്ഞുകാലത്താണ് കൂടുതല്‍ ഹൃദയാഘാത സാധ്യതകള്‍ ഉള്ളത്. കാരണം ശരീരം ചൂടാക്കുന്നതിന് ഹൃദയത്തിന് കൂടുതല്‍ രക്തം പമ്പുചെയ്യേണ്ടതായി വരുന്നു. ഇത് ഹൃദയാഘാത സാധ്യത കൂട്ടുകയും ചെയ്യുന്നു. നിങ്ങളുടെ ഹൃദയം ആരോഗ്യമുള്ളതാണെങ്കില്‍ ഇതിന് വലിയ ശ്രദ്ധകൊടുക്കേണ്ടതില്ല. എന്നാല്‍ ഹൃദയത്തിന് പ്രശ്‌നമുള്ളവര്‍ തണുപ്പുകാലത്തെ ശ്രദ്ധിക്കണം. ഇതിനായി ചൂടുതരുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. വ്യായാമം ഹൃദയാരോഗ്യത്തിന് നല്ലതാണെങ്കിലും അമിത വ്യായാമം ഹൃദയത്തെ ദോഷമായി ബാധിക്കും. വ്യായാമങ്ങള്‍ക്ക് ഇടക്കിടെ ഇടവേള നല്‍കി വിശ്രമം എടുക്കണം.
കൂടാതെ മഞ്ഞുകാലത്ത് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കാരണം അന്തരീക്ഷം തണുത്തിരിക്കുമ്പോള്‍ വെള്ളം കുടിക്കാന്‍ തോന്നില്ല. നിര്‍ജലീകരണം ഉണ്ടാകുന്നതും അറിയാന്‍ സാധിക്കില്ല. മഞ്ഞുകാലത്ത് ശരീരം ചൂടാക്കാന്‍ മദ്യം കഴിക്കാറുണ്ട്. എന്നാല്‍ ഇത് അമിതമാകാന്‍ പാടില്ല. ഇത് സ്‌ട്രോക്കിനും ഹൃദയാഘാതത്തിനും കാരണമാകും. മറ്റൊന്ന് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. മഞ്ഞുകാലത്ത് സൂര്യപ്രകാശം കുറവായതിനാല്‍ സപ്ലിമെന്റ് എടുക്കുന്നത് നല്ലതാണ്. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കും. മഞ്ഞുസമയത്ത് വ്യായാമം വീടിന് പുറത്ത് ചെയ്യരുത്. ഇത് ഹൃദയത്തിന് കൂടുതല്‍ ജോലി നല്‍കുകയും ഹൃദയാഘാതം ഉണ്ടക്കുകയും ചെയ്യും.