1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Stroke Prevention Health News

ഇത്തരക്കാര്‍ക്ക് ഐ സ്‌ട്രോക്കുണ്ടാകാനുള്ള സാധ്യത കൂടുതലാണ്

Stroke Prevention
നമ്മുടെ കണ്ണിലെ ഒപ്റ്റിക് നെര്‍വിന്റെ മുന്‍ഭാഗത്തേക്കുള്ള രക്തയോട്ടം കുറയുന്നതു മൂലം ഉണ്ടാകുന്ന അപകരമായൊരവസ്ഥയാണ് ഐസ്ട്രോക്ക്. വിദഗ്ധരുടെ അഭിപ്രായ പ്രകാരം സ്ട്രോക്ക് വരുന്നതിന് മുന്‍പുണ്ടാകുന്ന സൂചനയാണ് ഐസ്ട്രോക്ക് . ഇത് തിരിച്ചറിഞ്ഞയുടനെ തന്നെ ഡോക്ടറെ കാണുന്നതാണ് നല്ലത്. കണ്ണിന് പെട്ടന്നുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന്റെ ലക്ഷണം. അതായത് മങ്ങിയ കാഴ്ച, പൂരണമായോ ഭാഗീകമായോ ഒരു കണ്ണിന്റെയോ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടമാവുക, മിന്നി മിന്നിയുള്ള കാഴ്ച എന്നിവയൊക്കെ ഐ സ്ട്രോക്കിന്റെ ലക്ഷണങ്ങളാവാം.
 
സാധാരണയായി ഇത് 50 വയസ്റ്റോ അതിന് മുകളിലോ പ്രായമുള്ളവരിലാണ് ഉണ്ടാകാറുള്ളത്. അതുപോലെ തന്നെ രക്തസമ്മര്‍ദ്ദം, പ്രമേഹം, ഗ്ലൂക്കോമ, എന്നിവയുള്ളവര്‍ക്കും ഐസ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വയറിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാനകാരണം സമ്മര്‍ദ്ദമാണെന്ന് പഠനം