അനുബന്ധ വാര്‍ത്തകള്‍
- പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കിടയില്‍ ക്യാന്‍സര്‍ കേസുകള്‍ വര്‍ദ്ധിക്കുന്നത് എന്തുകൊണ്ട്?
- ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും; ഇക്കാര്യങ്ങള്‍ അറിയണം
- നിങ്ങളുടെ റീല്‍ ആസക്തി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം!
- കുടലിന്റെ ആരോഗ്യത്തിന് എന്തൊക്കെ ശ്രദ്ധിക്കണം
- സംസ്ഥാനം ചുട്ടുപൊള്ളുന്നു, ആവശ്യത്തിന് വെള്ളം ശരീരത്തിലെത്തിയില്ലെങ്കില്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്
ഒരു ലക്ഷണവും കാണിക്കാതെ വരുന്ന സ്‌ട്രോക്കുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഒരു വ്യക്തിക്ക് ഗുരുതരമായ ഒരു ലക്ഷണവും കാണിക്കാതെ വരുന്ന സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ആണ് സൈലന്റ് സ്‌ട്രോക്ക്. ഇത്തരം അവസ്ഥയില്‍ മുഖം കോടുകയോ കൈകാലുകള്‍ സ്തംഭിക്കുകയോ സംസാരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവുകയോ ചെയ്യില്ല. സൈലന്റ് സ്‌ട്രോക്ക് ഉണ്ടാകുന്ന വ്യക്തിക്ക് തനിക്ക് എന്തെങ്കിലും സംഭവിച്ചു എന്ന് പോലും തോന്നില്ല. എന്നാല്‍ ശരീരത്തില്‍ തലച്ചോറിന്റെ കോശങ്ങള്‍ക്ക് നാശം ഉണ്ടാവുകയും ചെയ്തിട്ടുണ്ടാവും. സൈലന്റ് സ്‌ട്രോക്കിന് പ്രധാന കാരണം ഉയര്‍ന്ന ബിപിയാണ്.
ഇത് തലച്ചോറില്‍ രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാകുന്നതിന് കാരണമാകും. മറ്റൊന്ന് പ്രമേഹമാണ്. കൂടാതെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടെങ്കിലും സൈലന്റ് സ്‌ട്രോക്ക് ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. പുകവലിക്കാര്‍ക്കും അമിതവണ്ണം ഉള്ളവര്‍ക്കും പ്രായംചെന്നവര്‍ക്കും ഈ അവസ്ഥ ഉണ്ടാകാന്‍ സാധ്യതയുണ്ട്.