അനുബന്ധ വാര്‍ത്തകള്‍
- ഈ ബാക്ടീരിയയാണ് കുടലില്‍ അള്‍സര്‍ ഉണ്ടാക്കുന്നത്
- കൊതുകുകടി കിട്ടാതിരിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കും
- ജൈവ കെണിയിലൂടെ കൊതുകിനെ തുരത്താം, ചെയ്യേണ്ടത് ഇങ്ങനെ
- എഴുന്നേറ്റ ഉടനെ ബ്രേക്ക് ഫാസ്റ്റ് കഴിക്കണോ? നല്ല ആരോഗ്യത്തിനു ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
- വെയിലത്തു നിന്ന് കയറി വന്നയുടന്‍തന്നെ തണുത്ത ആഹാരം കഴിയ്ക്കരുത്!
വലപ്പോഴും മദ്യപിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യുമോ?
മനുഷ്യ ശരീരത്തില്‍ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന അവയവമാണ് കരള്‍. കരളിനെ രോഗാവസ്ഥയിലേക്ക് നയിക്കുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. കരളിനെ ഏറ്റവും ആരോഗ്യത്തോടെ കാത്തുസൂക്ഷിച്ചാല്‍ കൂടുതല്‍ കാലം ജീവിക്കാന്‍ സാധിക്കുമെന്ന് സാരം. അതേസമയം, കരള്‍ പണിമുടക്കിയാല്‍ മരണം തൊട്ടടുത്ത് പതിയിരിക്കുന്നുണ്ടെന്ന് മനസ്സിലാക്കുക.
കരളിനെ രോഗാവസ്ഥയിലേക്ക് നയിക്കുന്നതില്‍ മദ്യപാനം മുന്‍പന്തിയിലാണ്. ചെറിയ തോതില്‍ മദ്യപിക്കുമ്പോള്‍ വരെ അത് കരളിനെ സാരമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മദ്യം കരളിനകത്ത് നീര്‍ക്കെട്ടിനിടയാക്കുകയും ക്രമേണ ഫാറ്റി ലിവറിലേക്കും, ലിവര്‍ സീറോസിസിലേക്കുമെല്ലാം നയിക്കുകയും ചെയ്യുന്നു. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ മുതലായ വൈറസുകളും കരളിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാന്‍ ഇടയാക്കുന്നവയാണ്. ഇവ ബാധിക്കുന്നത് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തമാണ് കരള്‍ രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി കാണക്കാക്കുന്നത്.