അനുബന്ധ വാര്‍ത്തകള്‍
- ഹാര്‍ട്ടിലെ ബ്ലോക്ക് ഒഴിവാക്കണോ? ഈ ഭക്ഷണ സാധനങ്ങള്‍ കുറയ്ക്കാം
- പിങ്കില്‍ സുന്ദരിയായി സെറീന,താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട്
- ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ക്ക് വൃക്കയില്‍ കല്ലുണ്ടാകാന്‍ സാധ്യത
- മുലയൂട്ടലിന് നിസാര ആരോഗ്യഗുണങ്ങളല്ല, പല ജീവിതശൈലീരോഗങ്ങളും മാറും!
- കണ്ണുകള്‍ എപ്പോഴും വരണ്ടിരിക്കുന്നുണ്ടോ, ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി
എന്താണ് വിട്ടുമാറാത്ത ചുമ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
നിരന്തരമായി ഉണ്ടാകുന്ന ചുമ പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ്. സാധാരണയായി എട്ടാഴ്ച അഥവാ രണ്ടുമാസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചുമയെയാണ് വിട്ടുമാറാത്ത ചുമ എന്നുപറയുന്നത്. പൊതുവേ രണ്ടു തരത്തിലുള്ള ചുമയാണുള്ളത് കഫത്തോടു കൂടിയതും വരണ്ട ചുമയും. ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയുടെ ഭാഗമായാണ് കഫത്തോടുകൂടിയ ചുമ കൂടുതലും ഉണ്ടാകാറുള്ളത്. എന്നാല്‍ വരണ്ട ചുമയ്ക്ക് കാരണം പലതുമാകാം. സാധാരണയായി വരണ്ട ചുമയാണ് വിട്ടുമാറാത്ത ചുമയായി നീണ്ടു നില്‍ക്കുന്നത്.
ഇത് കൂടുതല്‍ പ്രയാസമുണ്ടാക്കുന്നതാണ്. ആസ്ത്മ, അലര്‍ജി, സൈനസൈറ്റിസ് എന്നിവുള്ളവരിലും വിട്ടുമാറാത്ത ചുമ ഉണ്ടാകാറുണ്ട്. പല അസുഖങ്ങളുടെയും ഭാഗമായി ചുമ ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ ഇത്തരം ചുമ ഇടയ്ക്കിടയ്ക്ക് പനി ഉണ്ടാകുന്നതിനും കാരണമാകാറുണ്ട്. രണ്ടുമാസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചുമ ഉള്ളവര്‍ ശരിയായ ടെസ്റ്റുകള്‍ നടത്തി അതിന്റെ കാരണം കണ്ടെത്തി ചിക്ത്‌സിക്കുകയാണ് വേണ്ടത്.