അനുബന്ധ വാര്‍ത്തകള്‍
- Jewel Mary: 'എനിക്കിപ്പോൾ യാതൊരു അസുഖവുമില്ല, ഞാൻ ഭയങ്കര പെർഫെക്ട്ലി ഹെൽത്തിയാണ്': വ്യക്തത വരുത്തി ജുവൽ മേരി
- ഗര്‍ഭിണിയാകുന്നതിന് മുന്‍പ് ഈ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് ടെസ്റ്റ് ചെയ്യണം
- ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നവരാണോ? ഗുണങ്ങള്‍ കുറച്ചൊന്നുമല്ല
- Blue Berry: ബ്ലൂബെറി സൂപ്പറാണ്, ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്നറിയാം
- Mammootty Brahmayugam: 'മമ്മൂട്ടി രോഗാവസ്ഥയിലാകും, ഭ്രമയുഗം കണ്ടയുടനെ മെസേജ് അയച്ചിരുന്നു': തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്
സ്ഥിരമായി മരുന്നു കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...
നാരങ്ങാനീര് ചില മരുന്നുകളുടെ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കും.
പലവിധ രോഗങ്ങൾക്ക് സ്ഥിരമാക്കിയ മരുന്ന് കഴിക്കുന്നവരുണ്ട്. ഇത്തരക്കാർ ഭക്ഷണകാര്യത്തിലും ജീവിതശൈലിയിലും പ്രത്യേക പരിഗണനയും പരിപാലനവും നൽകേണ്ടതാണ്. അതിലൊന്നാണ് നാരങ്ങാ വെള്ളം പതിവായി കുടിക്കുന്ന ശീലം ഒഴിവാക്കുക എന്നത്. നാരങ്ങാനീര് ചില മരുന്നുകളുടെ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കും.
പ്രമേഹം, രക്തസമ്മർദ്ദം, തൈറോയിഡ് എന്നിവയ്ക്ക് പതിവായി മരുന്നു കഴിക്കുന്നുണ്ടെങ്കിൽ നാരങ്ങാവെള്ളം ശീലമാക്കരുത്. ഇനി അത് ഇല്ലാതെ പറ്റില്ലെങ്കിൽ ഒരു ഡോക്ടറുടെ ഉപദേശത്തിനു ശേഷം മാത്രം കുടിക്കുക. വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് ഗുണത്തേക്കാൾ അധികം ദോഷം ചെയ്യും. നാരങ്ങാ നീരിന്റെ ഉയർന്ന അളവിലുള്ള അസിഡിറ്റി ആണ് ഇതിനു കാരണം. പതിവായി നാരങ്ങാ വെള്ളം കുടിക്കുന്നത് ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാകും. പല്ലിന്റെ ഇനാമലിനെ നശിപ്പിക്കാനും നാരങ്ങാ നീരിന് കഴിവുണ്ട്.
ചിലർക്ക് പതിവായി നാരങ്ങാവെള്ളം കുടിച്ചാൽ നെഞ്ചരിച്ചിൽ ഉണ്ടാകും. വയറു വീർക്കലിനും ഇത് കാരണമായേക്കാം. ചില മരുന്നുകളുടെ ശക്തി കുറയ്ക്കാൻ പോലും നാരങ്ങാ നീരിന് സാധിക്കും. ഇത്തരം അപകട സാധ്യതകളെ അവഗണിച്ചാണ് പലരും നാരങ്ങാ വെള്ളം എന്നും കുടിക്കുന്നത്. ഭക്ഷണത്തിനു മുമ്പ് നാരങ്ങ വെള്ളം കുടിക്കുന്നത് വയറുവേദന, വയറു വീർക്കൽ തുടങ്ങിയ അസ്വസ്ഥതകൾക്ക് കാരണമാകും.
വെറും വയറ്റിൽ നാരങ്ങാ വെള്ളം പതിവാക്കിയ ചില ആളുകളിൽ ഛർദ്ദി, മലബന്ധം, വയറിളക്കം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. നാരങ്ങാ വെള്ളത്തിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. പല്ലിന്റെ ഇനാമലിന്റെ പ്രധാന വില്ലനാണ് സിട്രിക് ആസിഡ്. നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നത് പല്ലുകളെ കൂടുതൽ സെൻസിറ്റീവ് ആക്കും.