1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യക്കുറിപ്പുകള്‍
  4. Home and Natural Remedies for Toothache Pain

പല്ലുവേദനയ്ക്ക് വീട്ടിൽ തന്നെ പരിഹാരം

Home Remedies
പല്ലുകളിലും താടിയെല്ലുകളിലും ചെറുതും കഠിനവുമായ വേദനയാണ് പല്ലുവേദന. പല്ലിനോ മോണയ്ക്കോ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിലാണ് പല്ലുവേദന അനുഭവപ്പെടുക. എന്തുകൊണ്ടാണ് പല്ലുവേദന വരുന്നത് എന്നാണ് ആദ്യം കണ്ടെത്തേണ്ടത്. കൂടുതൽ ഗുരുതരമായ പല്ലുവേദനയ്ക്ക് ദന്തരോഗവിദഗ്ദ്ധൻ്റെ ഇടപെടൽ ആവശ്യമായി വന്നേക്കാം. ലക്ഷണങ്ങൾ ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ, നിങ്ങളുടെ ദന്തരോഗവിദഗ്ദ്ധനെ കാണുക. പല്ലുവേദന ഇല്ലാതാക്കാൻ വീട്ടിൽ തന്നെ ചില മാർഗങ്ങൾ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം;
 
* ഉപ്പുവെള്ളം ഗാർഗിൾ ചെയ്യുക
 
* ഹൈഡ്രജൻ പെറോക്സൈഡും വെള്ളവും മിക്സ് ചെയ്ത് ഗാർഗിൾ ചെയ്യുക
 
* ഐസ് തലയിലും വായിക്കും പുറത്തുവെയ്ക്കുക
 
* പെപ്പർമിൻ്റ് ചായപ്പൊടി വേദനയ്ക്ക് പരിഹാരം
 
* നന്നായി ചതച്ച ഇഞ്ചി വേദന ഉള്ളിടത്ത് വെയ്ക്കുക
 
* പേരയ്ക്കയുടെ ഇല നന്നായി ചവയ്ക്കുക
About Writer
നിഹാരിക കെ എസ്
അടുത്ത ലേഖനം
മല്ലിയില ആഴ്ചകളോളം കേടാകാതെ സൂക്ഷിക്കാൻ