അനുബന്ധ വാര്‍ത്തകള്‍
- ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻ അട്ടിമറികൾ, ലിവർപൂളിനും യുണൈറ്റഡിനും നാണം കെട്ട തോൽവികൾ
- റാഷ്ഫോർഡിന്റെ പോരാട്ടം ഫലം കണ്ടു, 13 ലക്ഷം കുട്ടികൾക്ക് ഭക്ഷണം ഉറപ്പുനൽകി ബ്രിട്ടീഷ് ഗവൺമെന്റ്
- "എന്നാലും കർലീ, ഞങ്ങളോടിത് വേണ്ടായിരുന്നു" ലിവർപൂളിനെ കത്തയച്ച് തോൽപ്പിച്ച് പത്തുവയസ്സുകാരൻ
- ഭക്ഷണം പോലും കഴിക്കണമെന്നില്ല, വിഷാദരോഗം ബാധിച്ച് മറഡോണ ആശുപത്രിയിൽ
- മെസ്സിയുമായി കലഹം, ബാഴ്സ പ്രസിഡന്റ് ജോസഫ് ബെർതോമ്യു രാജിവെച്ചു
കാമുകിയെ ശാരീരികമായി ഉപദ്രവിച്ചു, മുൻ യുണൈറ്റഡ് താരമായ റയാൻ ഗിഗ്സ് അറസ്റ്റിൽ
കാമുകി കെയ്റ്റ് ഗ്രെവില്ലെയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരവും നിലവിലെ വെയില്‍സ് മാനേജരുമായ റയാന് ഗിഗ്സിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കെയ്റ്റ് ഗ്രെവില്ലെയുടെ പരാതിയെ തുടര്‍ന്ന് ഗിഗ്സിനെ കസ്റ്റഡിയിലെടുത്ത മാഞ്ചെസ്റ്റര്‍ പോലീസ് ചോദ്യം ചെയ്യലിനുശേഷം ജാമ്യത്തില്‍ വിട്ടു. ഞായറാഴ്ച്ച രാത്രിയോടെയാണ് സംഭവം. കസ്റ്റഡിയിലെടുത്ത റയാൻ ഗിഗ്സിനെ പോലീസ് ചോദ്യം ചെയ്യലിനുശേഷം ജാമ്യത്തില്‍ വിട്ടു. തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഗിഗ്സ് നിഷേധിച്ചിട്ടുണ്ട്.