1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Durand cup quarters KBFC to face BFC

ഡ്യൂറന്റ് കപ്പില്‍ ഗോളടിച്ച് കൂട്ടി ബ്ലാസ്റ്റേഴ്‌സ്, ക്വാര്‍ട്ടറില്‍ എതിരാളികള്‍ ബെംഗളുരു എഫ് സി

Kerala Blasters
ഡ്യൂറന്റ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കരുത്തരും ബദ്ധവൈരികളുമായ ബെംഗളുരു എഫ് സിയെ നേരിടും. സിഐഎസ്എഫിനെ എതിരില്ലാത്ത 7 ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്ലാസ്റ്റേഴ്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനം നേടിയത്. മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബിനെ 3-2ന് പരാജയപ്പെടുത്തിയാണ് ബെംഗളുരു എഫ് സി ക്വാര്‍ട്ടറിലെത്തിയത്.
 
 ഈ മാസം 23ന് കൊല്‍ക്കത്തയിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഓഗസ്റ്റ് 21ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ത്യന്‍ ആര്‍മിയെ നേരിടും. രണ്ടാം ക്വാര്‍ട്ടറില്‍ ഷില്ലോങ് ലജോങ് എഫ് സി ഇമാമി ഈസ്റ്റ് ബംഗാള്‍ എഫ് സിയെയാകും നേരിടുക. മൂന്നാം സെമിയില്‍ മോഹന്‍ ബഗാന്‍ പഞ്ചാബ് എഫ് സിയെ നേരിടും. ഓഗസ്റ്റ് 23ന് വൈകുന്നേരം ഏഴ് മണിക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് - ബെംഗളുരു എഫ്‌സി മത്സരം.
അടുത്ത ലേഖനം
World Test Championship 2023-25: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് 2025: ഇന്ത്യയും ഓസ്‌ട്രേലിയയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍, ഇനിയുള്ള മത്സരങ്ങള്‍ ഇങ്ങനെ