അനുബന്ധ വാര്‍ത്തകള്‍
- 'നടന്മാർക്ക് വേണ്ടി യൗവ്വനം കളയരുത്'- ഫഹദിന്റെ വാക്കുകൾക്ക് വിലയുണ്ട്
- മഹേഷ് ഭാവന; ഫഹദിനേക്കാൾ മികച്ചത് ഉദയനിധി: പ്രിയദർശൻ പറയുന്നു
- പ്രിയനന്ദന്റെ ഒടിയനിൽ നായകൻ ഫഹദ് ഫാസിൽ?!
- മമ്മൂട്ടിയോ മോഹന്‍ലാലോ കോംപ്ലക്സ് അടിച്ച് പിന്നോട്ടുപോയിരുന്നെങ്കില്‍ ഞാന്‍ വലഞ്ഞേനേ - സംവിധായകന് പറയുന്നു!
- വ്യാജരേഖ നൽകി വാഹന രജിസ്ട്രേഷന്: സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് 10 ദിവസത്തേക്ക് കൂടി നീട്ടി
മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്ക് ട്രെയിലര്‍ അടിപൊളി!
മലയാളത്തില്‍ അത്ഭുതവിജയമായ സിനിമയാണ് മഹേഷിന്റെ പ്രതികാരം. ദിലീഷ് പോത്തന് സംവിധാനം ചെയ്ത ആ സിനിമയുടെ പ്രിയദര്ശന് വേഷന് തമിഴിലെത്തുകയാണ്. തമിഴ് ചിത്രത്തിന് ‘നിമിര്‍’ എന്നാണ് പേര്. മലയാളത്തില്‍ ഫഹദ് ഫാസില്‍ ഗംഭീരമാക്കിയ മഹേഷ് ഭാവനയെ തമിഴില്‍ അവതരിപ്പിക്കുന്നത് ഉദയാനിധി സ്റ്റാലിനാണ്.
നിമിറിന്റെ ട്രെയിലര്‍ പുറത്തുവന്നിട്ടുണ്ട്. അതിഗംഭീരമായ ട്രെയിലറാണ് എത്തിയിട്ടുള്ളത്. ദിലീഷ് പോത്തന് വളരെ റിയലിസ്റ്റിക് ആയി എടുത്ത സിനിമയുടെ കളര്‍ഫുള്‍ അവതാരമായിരിക്കും ഇതെന്ന് ട്രെയിലറില്‍ വ്യക്തമാണ്. തേന്മാവിന് കൊമ്പത്തില്‍ കണ്ട ഗ്രാമീണഭംഗി നിമിറിലും കാണാം.
നമിത പ്രമോദ്, മണിക്കുട്ടന്, ബിനീഷ് കോടിയേരി തുടങ്ങിയ മലയാള താരങ്ങള്‍ ചിത്രത്തിലുണ്ട്. സമുദ്രക്കനിയാണ് വില്ലന്‍ വേഷത്തില്‍. അലന്‍സിയറുടെ കഥാപാത്രത്തെ എം എസ് ഭാസ്കറാണ് തമിഴില്‍ അവതരിപ്പിക്കുന്നത്.
ഉദയാനിധിയുടെ പിതാവായി തമിഴിലെ പ്രശസ്ത സംവിധായകന് മഹേന്ദ്രന് അഭിനയിക്കുന്നു. മലയാളത്തില്‍ മഹേഷിന്റെ പ്രതികാരം സൃഷ്ടിച്ച മാജിക് തമിഴില്‍ നിമിര്‍ പുനഃസൃഷ്ടിക്കുമോ എന്ന് കാത്തിരുന്നുകാണാം.