അനുബന്ധ വാര്‍ത്തകള്‍
- Shine Tom Chacko: ഹോട്ടലില്‍ വിദേശമലയാളിയായ വനിത, ഓണ്‍ലൈന്‍ ആയി 20,000 രൂപയുടെ ഇടപാട്; ഷൈന്‍ ടോം ചാക്കോയ്ക്ക് കുരുക്ക് മുറുകുന്നു
- ലീക്ക് ആയതോ ലീക്ക് ആക്കിയതോ? സത്യവാസ്ഥ അറിയണമെന്ന് വിന്‍സി അലോഷ്യസ്
- മോശം അനുഭവങ്ങൾ മിടുക്കോടെ മാനേജ് ചെയ്യണം, വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി മാലാ പാർവതി
- അങ്ങനൊരു സംഭവമെ ഞങ്ങൾ അറിഞ്ഞിട്ടില്ല, വിൻസിയെ തള്ളി സൂത്രവാക്യം സംവിധായകൻ, അന്നേ പറഞ്ഞിരുന്നുവെന്ന് വിൻസി
- Shine Tom Chacko: ഞങ്ങൾ മാത്രമല്ല സർ, വമ്പന്മാർ ഇനിയുമുണ്ട്, എപ്പോഴും പഴി ഞങ്ങൾക്ക് മാത്രം: ഷൈൻ ടോം ചാക്കോ
വിൻസിയോട് മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ; നടിയുടെ പരാതി ഒത്തുതീർപ്പാക്കുമോ?
ഐസി യോഗത്തില്‍ വിന്‍സിയോട് ഷൈന്‍ ടോം ചാക്കോ മാപ്പ് പറയുകയും ഇനി മോശമായി പെരുമാറില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തു
ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സൂത്രവാക്യം സിനിമയുടെ ഐസിസിക്ക് മൊഴി നല്കി നടി വിന്‍സി അലോഷ്യസ്. നടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം. ഐസി യോഗത്തില്‍ വിന്‍സിയോട് ഷൈന്‍ ടോം ചാക്കോ മാപ്പ് പറയുകയും ഇനി മോശമായി പെരുമാറില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ ഷൈനിനെതിരെ നിയമ നടപടിക്ക് ഇല്ലെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.
മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തു പറയാനാകില്ലെന്നും വിന്‍സി പറഞ്ഞു. ഇന്റേണല്‍ കമ്മിറ്റിയുടെയും ഫിലിം ചേംബറിന്റെയും നടപടികളില്‍ തൃപ്തിയുണ്ടെന്നും വിന്‍സി അലോഷ്യസ് വ്യക്തമാക്കി. പോലീസില്‍ പരാതി നല്കാന് താത്പര്യമില്ലെന്നും സിനിമയ്ക്കുള്ളില്‍ തന്നെ തീര്‍ക്കാനാണ് താത്പര്യമെന്നുമുള്ള തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്നും വിൻസി അറിയിച്ചു.
അതേസമയം ഷൈന്‍ ടോം ചാക്കോയും പരാതിയില്‍ മൊഴി നല്‍കാനെത്തിയിരുന്നു. കുടുംബ സമേതമാണ് ഷൈന്‍ ടോം ചാക്കോ മൊഴി നല്‍കാനെത്തിയത്. അമ്മയും അച്ഛനും ഷൈനിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ മൊഴി നല്കിയ ശേഷം ഷൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. ഷൈനിനെതിരായ പരാതിയിലെ വിവരങ്ങള്‍ പുറത്ത് വന്നതില്‍ അതൃപ്തിയുണ്ടെന്ന് വിന്‍സി പറഞ്ഞു. താനും ഷൈനും ഒരുമിച്ചും ഒറ്റയ്ക്കും മൊഴി നല്‍കിയെന്ന് വിന്‍സി മാധ്യമങ്ങളോട് പ്രതികരിച്ചു.