1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. salaar to create a new record in Indian cinema

നാളെയോടെ 'ലിയോ'പിന്നില്‍ ആകുമോ? ഇന്ത്യന്‍ സിനിമയില്‍ പുതിയ റെക്കോര്‍ഡ് രചിക്കാന്‍ സലാര്‍

salaar release date leo
നാളെ തീയറ്ററുകളില്‍ എത്തുന്ന പ്രഭാസ് ചിത്രമാണ് സലാര്‍. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി റിലീസ് ഉണ്ട്. റിലീസ് ദിനത്തില്‍ പുത്തന്‍ റെക്കോര്‍ഡ് സലാര്‍ നേടും എന്നാണ് കണക്കുകൂട്ടല്‍.
 
ഓപ്പണിംഗ് ഡേയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്തില്‍ ഉള്ളത് വിജയ് ചിത്രം ലിയോ ആണ്. ഇത് പ്രഭാസ് ചിത്രം മറികടക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. റിലീസ് ദിവസം സലാര്‍ 150 കോടി നേടുമെന്നാണ് കണക്കുകൂട്ടല്‍. അങ്ങനെ വരുകയാണെങ്കില്‍ സലാര്‍ ഇന്ത്യന്‍ സിനിമയില്‍ പുതിയ റെക്കോര്‍ഡ് രചിക്കും. 
 
പ്രഭാസിന്റെ സലാറിന് കേരളത്തിലും ഫാന്‍സ് ഷോ ഉണ്ടാകും.ഓള്‍ കേരള പൃഥ്വിരാജ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷനാണ് ഫാന്‍സ് ഷോയുമായി എത്തുന്നത്.അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റി ഷോ തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നതാണ്.സലാര്‍ കോട്ടയത്ത് അഭിലാഷ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
 
 
 
 
 
 
 
അടുത്ത ലേഖനം
അമലയുടെ പ്രതിഫലം താങ്ങാന്‍ സാധിക്കില്ലെങ്കില്‍ മറ്റൊരാളെ സമീപിക്കണം,പിരിയനെതിരേ സോഷ്യല്‍ മീഡിയ